Paper Malayalam
Posted by admin on 2025-08-08 15:12:14
Views: 95
പാണക്കാട് കുടുംബത്തിൻറെ രാഷ്ട്രീയ ബോധവും
വീക്ഷണവും
Muhammad Althaf (UG SCHOLAR)
PMSA ISLAMIC AND ARTS WAFY COLLEGE,
KATTILANGADI
ആമുഖം
കേരളീയ മുസ്ലിങ്ങളുടെ സർവ്വോന്മുഖമായ പുരോഗമനത്തിനും മനുഷ്യസമൂഹത്തിന്റെ
സമാധാനപൂർണ്ണ മായ സഹവർത്തിത്വത്തിനും മതമൈത്രിക്കും വേണ്ടി നിലകൊള്ളുന്ന
കുടുംബമാണ് പാണക്കാട് കൊടപ്പനക്കൽ കുടുംബം. മതകിയ പാരമ്പര്യങ്ങളെ
മുറുകെപ്പിടിച്ച് കേരളീയർക്ക് സത്യസരണികളിലേക്ക് ദിശ നിർണയിച്ച് നൽകുന്ന
നേതാക്കളാണ് പാണക്കാട് സാദാത്തുക്കൾ. സ്വാതന്ത്ര്യസമരകാലത്ത് മലബാറിലെ
മുസ്ലിംകൾക്ക് നേതൃത്വം നൽകിയ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളിലൂടെയാണ്
പാണക്കാട് കുടുംബത്തിൻറെ കേരളീയ ജനതക്കിടയിലെ രാഷ്ട്രീയ,സാമൂഹിക പ്രവേശനം.
1
ഹുസൈൻ തങ്ങളുടെ വിയോഗശേഷം പിന്നീട് പുത്ര പുത്രന്മാരിലൂടെ പാണക്കാട് കുടുംബം
കേരളീയ മുസ്ലിംകളുടെ രാഷ്ട്രീയ ദിശാ കേന്ദ്രമായി.
സ്വാതന്ത്ര്യസമരവും പാണക്കാട് കുടുംബത്തിൻറെ രാഷ്ട്രീയ പ്രവേശനവും
1852-ൽ മലബാർ മാപ്പിളമാരുടെ നേതൃത്വമായിരുന്ന ഫസൽ പൂക്കോയ തങ്ങളെ
നാടുകടത്തിയശേഷം മലബാറിലെ മാപ്പിളമാരെ മാപ്പിള ആക്ട് നടപ്പിലാക്കി
വകവരുത്തുകയും സമരമുറകൾക്ക് നേതൃത്വം നൽകാൻ ഒരു നേതാവ് ഇല്ലാത്ത
സാഹചര്യത്തിലും ആണ് ഹുസൈൻ ആറ്റക്കോയ തങ്ങൾ മലബാർ മാപ്പിളമാരുടെ
സ്വാതന്ത്ര്യ സമര നേതൃസ്ഥാനത്തേക്ക് വരുന്നത്.
ഫസൽ പൂക്കോയ തങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകൾ
സ്വീകരിച്ചത് ഹുസൈൻ ആറ്റക്കോയ തങ്ങൾ ആയിരുന്നു ബ്രിട്ടീഷുകാരെ ഇവിടെനിന്ന്
കെട്ടുകെട്ടിക്കണമെന്ന് ഉദ്ബോധിപ്പിച്ച് കൊണ്ട് തങ്ങൾ ധാരാളം ഫത്വകൾ ഇറക്കി.
ബ്രിട്ടീഷുകാർ പാസാക്കിയ മാപ്പിള ആക്ടിന്റെ പേരിൽ നൂറുകണക്കിന് മാപ്പിളമാരെ
നാടുകടത്തുകയും കൂട്ടപിഴ ചുമത്തുകയും ചെയ്ത ബ്രിട്ടീഷ് കാപാലികർ മുസ്ലിങ്ങളുടെ
സാമ്പത്തിക കെട്ടോടൊപ്പം സംഘനശേഷിയും തകർത്ത വിവരം ഹുസൈൻ ആറ്റക്കോയ
തങ്ങൾ ദുഖിപ്പിക്കുകയും ഇതിനെതിരെ ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം ചെയ്യാൻ
തങ്ങൾ ഫത്വവ ഇറക്കുകയും ചെയ്തു. തൃക്കളൂർ ലഹളക്ക് നേതൃത്വം നൽകിയ കുട്ടിഹാസനും
കൂട്ടർക്കും ജിഹാദിനുള്ള പ്രേരണ നൽകുകയും ആശിർവദിക്കുകയും ചെയ്തു എന്ന
കുറ്റത്തിന് പേരിൽ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളെ ബ്രിട്ടീഷുകാർ അറസ്റ്റ്
ചെയ്യുകയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു തുടർന്ന് ഹിജ്റ 1302
(ക്രി:1885)ശഅ്ബാൻ 10 ന് ജയിൽ വെച്ച് കോയ തങ്ങൾ മരണമടഞ്ഞു.
1854-1885 കാലഘട്ടത്തിൽ മലബാർ മാപ്പിളമാർക്ക് സ്വാതന്ത്രസമരത്തിന് നേതൃത്വം
നൽകിക്കൊണ്ട് ഹുസൈൻ ആറ്റക്കോയ തങ്ങളിലൂടെയായിരുന്നു പാണക്കാട്
കുടുംബത്തിൻറെ രാഷ്ട്രീയ, സാമൂഹിക പ്രവേശനം.
പൂക്കോയ തങ്ങളും രാഷ്ട്രീയ ചുവടുവെപ്പും
പാണക്കാട് പി.എം.എസ്.എം പൂക്കോയ തങ്ങളുടെ രാഷ്ട്രീയത്തിലെ ആദ്യ ചുവടുവെപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ ആണ്.
ഡബ്ല്യു.സി. ബാനർജിയുടെ അധ്യക്ഷതയിൽ മുംബൈയിൽ വച്ച് നടന്ന
സമ്മേളനത്തിൽ വെച്ചാണ് 1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്.
ദേശീയ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ സൗഹൃദബന്ധം പരിപോഷിപ്പിക്കുക,
ജാതി-മത പ്രവശ്യകൾക്ക് അതീതമായ ജനങ്ങളുടെ ഇടയിൽ ഐക്യബോധം
വളർത്തിയെടുക്കുക, പൊതുജനങ്ങളുടെ ആവശ്യങ്ങൾ രൂപപ്പെടുത്തി അവ
2
ഗവൺമെന്റിനു മുൻപിൽ സമർപ്പിക്കുക, രാജ്യത്ത് പൊതുജനഭിപ്രായം
വളർത്തിയെടുത്ത് ജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയാണ് ഇന്ത്യൻ നാഷണൽ
കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ദേശീയതലത്തിൽ സജീവമായ ഒരു
കാലഘട്ടമായിരുന്നു. കോൺഗ്രസിന്റെ പ്രവർത്തനം വ്യാപിച്ചപ്പോൾ കേരളത്തിലും ആ
പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി
തുടങ്ങിയ നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുന്നണി
പോരാളികളായിരുന്നു. ഈ വേളയിൽ 1937 ൽ പാണക്കാട് പി.എം.എസ്.എ പൂക്കോയ
തങ്ങൾ കോൺഗ്രസിൽ അംഗമായി. ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു
പാർട്ടി എന്ന നിലയിലായിരുന്നു തങ്ങൾ കോൺഗ്രസിന്റെ പ്രവർത്തകനായത്.
1937 മദ്രാസ് നിയമസഭയിലേക്ക് നടന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ
സ്ഥാനാർത്ഥി അക്കാലത്തെ പ്രമുഖ നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
ആയിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനു വേണ്ടിയാണ് പൂക്കോയ തങ്ങൾ
ആദ്യമായി രാഷ്ട്രീയ പൊതുരംഗത്തേക്ക് ആദ്യമായി ചുവട് വെക്കുന്നത്.
മുസ്ലിം ലീഗ് രാഷ്ട്രീയത്തിലേക്ക്
1906 ഡിസംബർ 30ന് ഡാക്ക യിൽ വെച്ചാണ് സർവ്വേന്ത്യ മുസ്ലിം ലീഗ്
രൂപീകരിക്കുന്നത്. 1936 മെയ് 21ന് സർവ്വേന്ത്യ മുസ്ലിംലീഗിന്റെ ശാഖ
ഔപചാരികമായി മലബാറിൽ സ്ഥാപിച്ചു. 1937 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്
വേണ്ടി പ്രവർത്തിച്ച പൂക്കോയ തങ്ങൾ മലബാർ മുസ്ലിം ലീഗിന്റെ പിറവിയോട്
കോൺഗ്രസിനോട് വിട പറഞ്ഞ് മുസ്ലിം ലീഗൽ ചേർന്നു. ഇന്ത്യയിൽ മുസ്ലിം ലീഗ് ഒരു
ബഹുജനപ്രസ്ഥാനം ആയി വളർന്നുവരുന്ന കാലഘട്ടം ആയിരുന്നു എന്ന്. മുസ്ലിം
സമുദായത്തിന്റെ ഉന്നമനത്തിനും പരിപോഷണത്തിനും ഉതകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം
മലബാറിൽ അനിവാര്യമാണെന്ന് തോന്നിയ പശ്ചാത്തലത്തിലാണ് പാണക്കാട് പൂക്കോയ
തങ്ങൾ മുസ്ലിം ലീഗിൽ ചേർന്നത്. മലബാർ മുസ്ലിം ലീഗിന്റെ പ്രസിഡന്റ് ആയിരുന്ന
ഹാജി അബ്ദുൽസത്താർ സേട്ടു മായുള്ള പരിചയവും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി
തങ്ങളുമായുള്ള സമ്പർക്കവുമാണ് പൂക്കോയ തങ്ങൾ മുസ്ലിം ലീഗിൽ എത്തിച്ചത.
ബാഫഖി തങ്ങൾ മുസ്ലിം ലീഗിൽ അംഗമായ 1937ൽ ആയിരുന്നു പൂക്കോയ തങ്ങൾ
മുസ്ലിം ലീഗിൽ അംഗമായത്. ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻ്റായിട്ടായിരുന്നു
പൂക്കോയ തങ്ങളുടെമുസ്ലിംലീഗിലെ ഔദ്യോഗിക പ്രവർത്തനം ആരംഭിക്കുന്നത്.
ഇന്ത്യ വിഭജനവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണവും
1948 ഇന്ത്യ വിഭജനം നടന്നതോടെ സർവേന്ത്യ മുസ്ലിം ലീഗിലെപ്രധാന നേതാക്കൾ
എല്ലാം പാക്കിസ്ഥാനിലേക്ക് കുടിയേറി. ഈ സാഹചര്യത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ
രാഷ്ട്രീയപരമായ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു സംഘടന ഇല്ലാതായി. ഈ
സാഹചര്യത്തിൽ അന്നത്തെ മുസ്ലിം ലീഗ് നേതാവായിരുന്ന ഖാളദെ മില്ലത്ത് നിലവിൽ
ഉണ്ടായിരുന്ന മുസ്‌ലിംലീഗ് നേതാക്കളെയും ഒരുമിച്ചു കൂട്ടുകയും 1948 മാർച്ച് 10ന്
3
സർവ്വേന്ത്യ മുസ്ലിം ലീഗ് പുനരുദ്ധീകരിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആയി
പുനരാവിഷ്കരണം ചെയ്തു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മലബാറിൽ ശക്തി പ്രാപിച്ചപ്പോൾ പാണക്കാട് പൂക്കോയ
തങ്ങളും ബാഫഖി തങ്ങളും മുസ്ലിം ലീഗിൽ തന്നെ ഉറച്ചുനിന്നു പ്രവർത്തിച്ചു.
ഹൈദരാബാദ് ആക്ഷനും പൂക്കോയ തങ്ങളുടെ അറസ്റ്റും
1947 ഇന്ത്യ സ്വതന്ത്രമായതോടെ കൂടെ നാട്ടുരാജ്യങ്ങളായ ഇന്ത്യയെ ഇന്ത്യൻ
യൂണിയനിൽ ലയിപ്പിക്കാനായി ഗവൺമെൻറ് പരിശ്രമിച്ചുകൊണ്ടിരിക്കുന്ന
സമയത്താണ് ഹൈദരാബാദ് നൈസാം ഈ ലയന കരാറിൽ നിന്നും പിന്മാറിനിന്നത്‘.
1948 ഇന്ത്യ ഗവൺമെൻറ് ഹൈദരാബാദ് ആക്ട് നടപ്പിലാക്കി. ഹൈദരാബാദിലെ
നൈസാമിനെ സഹായങ്ങൾ ചെയ്യുന്നവരെ പിടികൂടാൻ ആയിരുന്നു ഈ ആക്ട്. എന്നാൽ
അന്നത്തെ മദ്രാസ് ഐജി മുസ്ലിം ലീഗ് പ്രവർത്തകർ തീവ്രവാദികൾ ആണെന്നും
റൗഢികൾ ആണെന്നുമുള്ള ഇന്ത്യൻ ഗവൺമെന്റിന് സമർപ്പിക്കുകയും മലബാറിലെ
പല മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ഈ
സാഹചര്യത്തിൽ ഉണ്ടായി. പല മുസ്ലിം ലീഗ് നേതാക്കളും ഈ സാഹചര്യത്തെ തുടർന്ന്
ലീഗിൽ നിന്നും രാജിവച്ചു പുറത്തുപോയി. ഈ അവസരത്തിലാണ് 1948 ൽ
ഹൈദരാബാദ് ആക്സിഡൻറ് പേരിൽ പാണക്കാട് പൂക്കോയ തങ്ങളെ പോലീസ് അറസ്റ്റ്
ചെയ്യുന്നത്. തുടർന്ന് മഞ്ചേരി സബജയിലിലേക്കും അവിടെനിന്ന് കോഴിക്കോട്
സെൻട്രൽ ജയിലിലേക്കും തങ്ങളെ മാറ്റുകയും മൂന്നുദിവസത്തിനുശേഷം വിട്ടയക്കാം എന്ന്
പറഞ്ഞ പോലീസുകാർ പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തങ്ങളെ ജയിൽ
മോചിതനാക്കിയത്.
പാണക്കാട് കുടുംബത്തിൻറെ രാഷ്ട്രീയ ബോധത്തിന്റെ രൂപപ്പെടൽ
സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെയും ശേഷം പാണക്കാട് പി.എം.എസ്.എ.
പൂക്കോയ തങ്ങളലൂടെയുമാണ് പാണക്കാട് കുടുംബം രാഷ്ട്രീയ സാമൂഹിക രംഗത്തേക്ക്
പ്രവേശിക്കുന്നത്.ഈ രണ്ടു വ്യക്തിത്വങ്ങളിലൂടെയാണ് പാണക്കാട് കുടുംബം തങ്ങളുടെ
രാഷ്ട്രീയ ബോധം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. ഹുസൈൻ ആറ്റക്കോയ തങ്ങളും
പൂക്കോയ തങ്ങളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിരുന്നത് സമൂഹത്തിൻറെ
പുരോഗതിക്കും സമുദായ വളർച്ചയ്ക്കും തങ്ങൾ നിലനിൽക്കുന്ന രാഷ്ട്രീയ
പ്രസ്ഥാനത്തിന് എത്രത്തോളം പങ്കുണ്ട് എന്ന് കൃത്യമായ ബോധ്യം വരുത്തിയ ശേഷം
ആയിരുന്നു.അതുകൊണ്ടുതന്നെ പാണക്കാട് കുടുംബവും സമൂഹത്തിന്റെയും
സമുദായത്തിന്റെയും പുരോഗതിയുടെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള അവരുടെ രാഷ്ട്രീയ
ബോധര രൂപീകരണവും വീക്ഷണങ്ങളും ഉണ്ടായിട്ടുള്ളത്.
4
പൂക്കോയ തങ്ങൾ: മുസ്ലിം ലീഗ് പ്രവർത്തനങ്ങൾ
1937 ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻ് ആയാണ് തങ്ങൾ രാഷ്ട്രീയ രംഗത്തേക്ക്
പ്രവേശിക്കുന്നത്. പിന്നീട് മലപ്പുറം ജില്ലാ പ്രസിഡൻ്റ് 1973 ബാഫഖി തങ്ങളുടെ ശേഷം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റായും പൂക്കോയ തങ്ങൾ മുസ്ലിം ലീഗിൽ പ്രവർത്തിച്ചു.
ബാഫഖി തങ്ങളുടെ പിന്തുടർച്ച ക്കാരനായ പൂക്കോയ തങ്ങൾ മുസ്ലിം ലീഗിലെ തങ്ങളുടെ
പ്രവർത്തനം കാഴ്ചവച്ചിരുന്നത്. എപ്പോഴും സമൂഹത്തിനും സമുദായത്തിനും വേണ്ടിയും
മലബാറിലെ മുസ്ലിംകൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾക്കും പരിഹാരമെന്നോണം മുസ്ലിം
ലീഗ് പ്രവർത്തിച്ചിട്ടുണ്ട്.
1968 കോഴിക്കോട് മാനാഞ്ചിറയിൽ മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തിൽ മലപ്പുറം
ജില്ലയുടെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ട് പാണക്കാട് പൂക്കോയ തങ്ങൾ ഫലമായി
കൊണ്ട് 1969 ജൂൺ 16ന് മലപ്പുറം ജില്ല രൂപീകൃതമാവുകയും ചെയ്തു. മലബാറിലെ
വിദ്യാഭ്യാസ പുരോഗതിക്കായി 1968 കാലിക്കറ്റ് സർവകലാശാല രൂപീകരിക്കുന്നതിനും
പൂക്കോയ തങ്ങൾ നേതൃത്വം നൽകി.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റായും
സംസ്ഥാന പ്രസിഡൻ്റ്അലങ്കരിക്കുന്ന സമയത്തും കൂടുതലും ജനങ്ങളിലേക്ക്
ഇറങ്ങിച്ചെന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ പൂക്കോയ തങ്ങളുടെ ഭാഗത്തുനിന്നും
ഉണ്ടായിട്ടുണ്ട്. 1957 - 70 വരെ സമയത്ത് മുസ്ലിം ലീഗ് നേരിട്ടുള്ള തെരഞ്ഞെടുപ്പുകളിലും
ഉപതെരഞ്ഞെടുപ്പുകളിലും എല്ലാം മുസ്ലിം ലീഗിൻറെ വിജയത്തിന് പൂക്കോയ തങ്ങളുടെ
സജീവമായ സാന്നിധ്യവും പ്രവർത്തനവും പ്രധാന വഹിച്ചിട്ടുണ്ട്. 1975-ൽ മുസ്ലിം
ലീഗിൽ ഉണ്ടായ നിർഭാഗ്യകരമായ പിളർപ്പിലൂടെ മുസ്ലിംലീഗിലെ മുതിർന്ന
നേതാക്കൾ വിഘടിതപക്ഷത്തിൽ ചേർന്നപ്പോഴും മുസ്ലിം ലീഗിന് താങ്ങായി
അത്താണിയായി പ്രവർത്തിച്ചത് പാണക്കാട് തങ്ങളും ,സി എച്ച് മുഹമ്മദ് കോയ
സാഹിബ്,സേട്ടു സാഹിബ് തുടങ്ങിയവരാണ്. പൂക്കോയ തങ്ങൾ മലപ്പുറം ജില്ലാ
പ്രസിഡൻറ് ആയത് മുതൽ മുസ്ലിം ലീഗിൽ സജീവ സാന്നിധ്യം ആവുകയും പിന്നീട്
മുസ്ലിംലീഗിന് അത്താണിയായി പ്രവർത്തിക്കുന്ന കുടുംബമായി പാണക്കാട്
കുടുംബത്തിന് വളർത്തിയെടുക്കുന്നതിലും പാണക്കാട് കുടുംബത്തിൻറെ രാഷ്ട്രീയ
ബോധത്തെ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെയും സാമൂഹിക സമുദായ ജനമൈത്രിക്കും
ഉപയോഗിക്കുന്നതിലും പാണക്കാട് പൂക്കോയ തങ്ങൾ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പാണക്കാട് കുടുംബത്തിൻറെ രാഷ്ട്രീയ
വീക്ഷണത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും പിന്നീട് തങ്ങളുടെ പുത്ര
പൗത്രന്മാരിലൂടെ ഈ രാഷ്ട്രീയ വീക്ഷണം വളർത്തുന്നതിലും പൂക്കോയ തങ്ങൾ പ്രധാന
പങ്കു വഹിച്ചിട്ടുണ്ട്.
പൂക്കോയ തങ്ങൾക്ക് ശേഷം പാണക്കാട് കുടുംബത്തിൻ്റെ രാഷ്ട്രീയ രംഗപ്രവേശനവും
വീക്ഷണവും
5
1975 ജൂലൈ 6 ന് പൂക്കോയ തങ്ങളുടെ മരണാനന്തരം മുസ്ലിം ലീഗ് നേതൃനിരയിലേക്ക്
കടന്നുവന്നത് പാണക്കാട് കുടുംബത്തിലെ സാദാത്തുക്കൾ ആയിരുന്നു. പൂക്കോയ
തങ്ങൾക്ക് ശേഷം തങ്ങളുടെ പുത്രന്മാരായിട്ടുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
എന്നിവരാണ് മുസ്ലീ ലീഗ് സംസ്ഥാന പ്രസിഡന്റായും ലീഗിൻറെ നേതൃത്വത്തിലേക്ക്
കടന്നുവന്നത്. ഈ കാലഘട്ടം വരെയും മുസ്ലീം ലീഗിന് നേതൃത്വം നൽകി പോന്നിട്ടുള്ളതും
പാണക്കാട് കുടുംബമാണ്. പിന്നീട് പാണക്കാട് കുടുംബമാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ
പ്രസ്ഥാനത്തെ വളർത്തിയെടുത്തത്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
1975 സെപ്റ്റംബർ 1ന് പൂക്കോയ തങ്ങളുടെ ശേഷം മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലിം
ലീഗ് സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേറ്റു.1975-2009 വരെയുള്ള കാലഘട്ടത്തിലാണ്
മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ളത്.
മതമൈത്രിയും മതേതരത്വവും രാഷ്ട്രീയവും ഒത്തൊരുമിച്ച് കൊണ്ടുപോയിരുന്ന രാഷ്ട്രീയ
വീക്ഷണമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ സ്വീകരിച്ചത്.
1979 കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി രൂപീകരികരണത്തിലൂടെ കേരള
രാഷ്ട്രീയത്തിൽ ശക്തമായ ഉന്നമനത്തിനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ നേതൃത്വം
നൽകിയത്. പിന്നീട് ഐക്യ ജനാധിപത്യ മുന്നണിയിലൂടെയാണ് മുസ്ലിംലീഗിന്റെയും
മുഹമ്മദലി ശിഹാബ് തങ്ങളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ. മുസ്ലിംലീഗിലെ രാഷ്ട്രീയ
പ്രവർത്തനം മാത്രമായിരുന്നില്ല സാമുദായിക പ്രവർത്തനങ്ങളിലും മുസ്ലിം കൈരളിയുടെ
മതമൈത്രിയും നേതൃത്വവും മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിൻറെ രാഷ്ട്രീയ
പ്രവർത്തനത്തിലൂടെ കൊണ്ടുപോയിരുന്നു. എംഇഎസ് എൻജിനീയറിങ് കോളേജ്
പോലും വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായും സ്ത്രീ വിദ്യാഭ്യാസത്തിൻറെ
കുറിച്ചും മുഹമ്മദലി ശിഹാബ് തങ്ങൾ എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു.
മതത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ കൊണ്ടുപോവുകയും മത സാഹോദര്യത്തിനും
മതേതരത്വത്തിനും രാഷ്ട്രീയത്തിലൂടെ ഇടപെടലുകൾ നടത്തി കൃത്യമായി കേരള
രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വം കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി
ശിഹാബ് തങ്ങൾ.
ദളിത് ന്യൂനപക്ഷത്തിന്റെ നേതാവ്
കേവലം കൈരളിയുടെ മാത്രം നേതാവായിരുന്നില്ല മുഹമ്മദ് അലി മറിച്ച് കേരളത്തിലെ
വിവിധ ഭക്ഷണങ്ങളുടെ പ്രത്യേകിച്ച് ദളിത് മൂലക്ഷത്തിന്റെ വിമോചകനായിട്ടായിരുന്നു
മുഹമ്മദലി ശിഹാബ് തങ്ങളെ എണ്ണാറുള്ളത്. ദളിത് ന്യൂനപക്ഷത്തിന് ഐക്യ
ജനാധിപത്യ മുന്നണിയിൽ ആദ്യത്തെ നൽകുന്നത് അവരെ രാഷ്ട്രീയപരമായി
സാമൂഹികപരമായ മുൻപോട്ട് കൊണ്ടുവരുന്നതിനും മുഹമ്മദലി ശിഹാബ് തങ്ങൾ
ഉപ്പുതലമായ പങ്കുവഹിച്ചിട്ടുണ്ട്.
6
മതമൈത്രിയും രാഷ്ട്രീയവും
മതമൈത്രിയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോയ രാഷ്ട്രീയ നേതാവാണ് പാണക്കാട്
മുഹമ്മദലി ശിഹാബ് തങ്ങൾ. 1996 ബാബരി മസ്ജിദ് തകർക്കപ്പെട്ട വിഷയത്തിൽ
മുസ്ലിം ലീഗ് പ്രവർത്തകരെ കൃത്യമായ ദിശാബോധം നൽകിയും
മാർഗ്ഗ ദർശനത്തിലൂടെയും സംഘട്ടനത്തിൽ നിന്നും സാമൂഹ്യ പ്രശ്നങ്ങളിൽ നിന്നും
കൃത്യമായി മാറ്റി നിർത്തുകയും,സമയ മുറുകെ പിടിച്ചു കൊണ്ട് തീരുമാനങ്ങളെ
സ്വീകരിക്കാൻ ആഹാരം ചെയ്യുകയും തങ്ങൾ ചെയ്തിരുന്നു.
കൂടാതെ 2007 അങ്ങാടിപ്പുറം ശ്രീ തളി മഹാദേവക്ഷേത്രത്തിലെ കവാടം
അഗ്നിരയാക്കപ്പെട്ട വിഷയത്തിൽ രാഷ്ട്രീയപരമായ ചർച്ചകൾക്ക് ക്ഷേത്ര കമ്മിറ്റിയുമായി
ഇടപെടുകയും മുസ്ലിം ലീഗിന് ഈ വിഷയത്തിൽ യാതൊരുവിധ കൈകടത്തലുകളും
ഇല്ലെന്ന് ബോധ്യപ്പെടുത്തുകയും കേരളീയ രാഷ്ട്രീയത്തിൽ കൃത്യമായ മത നിയമങ്ങളെ
കൈകാര്യം ചെയ്യുകയും രാഷ്ട്രീയത്തിലൂടെ അവയെ പ്രാബല്യത്തിൽ വരുത്തുകയും
ചെയ്തുകൊണ്ട് കേരളീയ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് മുഹമ്മദലി ശിഹാബ് തങ്ങൾ
കൃത്യമായ പ്രവർത്തനങ്ങളിലൂടെ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്.
സയ്യിദ് ഹൈദരലി ശിഹാബ് ശിഹാബ് തങ്ങൾ
1995-ൽ മലപ്പുറം, മഞ്ചേരി മുൻസിപ്പാലിറ്റികൾ ഇടതുപക്ഷം പിടിച്ചെടുത്തു.
രണ്ടായിരത്തിലും ഇടതു ഭരണം നിലനിർത്തി. 2004ലെ മഞ്ചേരി പാർലമെൻറ്
തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. തുടർന്ന് 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം
നിലവിൽ വന്നതിനുശേഷം ഇതുവരെ ലീഗ് പരാജയപ്പെടാത്ത കുറ്റിപ്പുറം,തിരൂർ, മങ്കട
അടക്കം ലീഗ് കോട്ടകൾ തകർന്നു.പാർട്ടിയുടെ ഒന്നാം നിര നേതാക്കളായ പി കെ
കുഞ്ഞാലിക്കുട്ടി, മുഹമ്മദ് ബഷീർ,എം കെ മുനീർ എന്നിവരാണ് ഇവിടെ രാജ്യം
നേരിട്ടത്. യുവരാജയത്തിൽ നിന്നും കരകയറുവാൻ ശ്രമിച്ചുകൊണ്ടിരുന്ന
സാഹചര്യത്തിൽ 2009-ൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങുന്നത്. ഈ
പ്രതിസന്ധി സമയത്താണ് മുസ്ലിം ലീഗിൻറെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കടന്നുവരുന്നത്. പിന്നീട് ഹൈദരലി തങ്ങളുടെ
ചുമലിലായി പാർട്ടിയുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോകേണ്ട ബാധ്യത.
ഈ ദൗത്യം വിജയകരമായി നടപ്പിലാക്കാൻ തങ്ങൾക്കായി എന്നതാണ് പിന്നീട് മുസ്ലിം
ലീഗ് നേടിയ അദ്ധ്യപൂർവ്വമായ വിജയങ്ങൾ വ്യക്തമാക്കുന്നത്. ഹൈദരലി തങ്ങൾ
സംസ്ഥാന അധ്യക്ഷനായ ശേഷം നടന്ന 2010 ലെ ത്രിതല പഞ്ചായത്ത്
തെരഞ്ഞെടുപ്പിൽ തന്നെ പാതയിലായി. 2011 നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ
ആദ്യമായി 20 എംഎൽഎമാരെ നിയമസഭയിലേക്ക് അയക്കാൻ ലീഗിന് സാധിച്ചതും
തങ്ങൾ നേതൃത്വം ഏറ്റെടുത്തതിന് ശേഷമാണ്. പ്രമാദമായ അഞ്ചാം മന്ത്രി വിവാദ
കാലത്തെ പാർട്ടിക്ക് അർഹതപ്പെട്ട ആസ്ഥാനം പ്രഖ്യാപിച്ചതും തീരുമാനത്തിൽ
ഉറച്ചുനിന്നു മുന്നോട്ട് പോയതും രാഷ്ട്രീയ ചരിത്ര പുസ്തകത്തിൽ നീയമായി കിടക്കുന്നു.
ജേഷ്ഠസഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ മുഹമ്മദലി ശിഹാബ് തങ്ങളെ
7
പോലെ മതരംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിയായിരുന്നു സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങളും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്രമല്ല കേന്ദ്ര
കമ്മിറ്റിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായും തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
കേരള സംസ്ഥാനത്ത് മാത്രമല്ല ഉത്തരേന്ത്യയിലും തങ്ങളുടെ പ്രവർത്തനങ്ങൾ
വ്യാപ്തിയിലെത്തി.
ഉത്തരേന്ത്യയിലെ ഹൈദരലി ശിഹാബ് തങ്ങളുടെ പ്രവർത്തനങ്ങൾ
സംഘപരിവാർ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ മേൽ അതിക്രൂരമായ പ്രഹരങ്ങൾ
ഏൽപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവർ ആശ്വാസമായി ഹൈദരലി ശിഹാബ്
തങ്ങൾ ഉത്തരേന്ത്യയിലെ പ്രവർത്തനങ്ങൾ ശക്തമായി ഇടപെട്ടിരുന്നു.
2017 നവംബർ 10ന് മെവാത്തിൽ നിന്ന് ഭരത് പൂരിലേക്ക് കാലികളെ കൊണ്ടുപോകുന്ന
42 കാരനായ ഉമർ ഖാനെ ‘ഗോ രക്ഷകർ’എന്ന സംഘം മർദ്ദിക്കുകയും
വെടിവെച്ചുകൊന്ന് റെയിൽവേ ട്രാക്കിൽ കൊണ്ട് തള്ളുകയും ചെയ്തു. സംഭവത്തിന്
ആറുമാസം മുമ്പ് ഇതേ സ്ഥലത്ത് വച്ച് എന്ന വ്യക്തിയെയും ഈ സംഘം
കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകങ്ങൾ സാധാരണ അപകടമരണങ്ങളായി
പോലീസ് റിപ്പോർട്ട് ചെയ്യുകയും മുസ്ലീങ്ങളെ ഏൽപ്പിക്കുകയും ചെയ്ത സമയത്താണ്
ശിഹാബ് തങ്ങളുടെ ഇടപെടൽ ഉണ്ടാകുന്നത്. 2017ജൂണിൽ ഹരിയാന സ്വദേശിയായ
16 വയസ്സുള്ള ജുനൈദ് എന്ന വിദ്യാർത്ഥിയെ പെരുന്നാൾ വസ്ത്രം വാങ്ങുന്നതിനായി
ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ബീഫ് കഴിച്ചു എന്ന് ആരോപിച്ചുകൊണ്ട്
കൊലപ്പെടുത്തിയ സംഭവം. ഉടനെ മുസ്ലിം ലീഗ് നേതാക്കളുമായി തങ്ങൾ ഈ
കുടുംബങ്ങളെ കാണുകയും അവർക്ക് ആവശ്യമായ ധനസഹായവും ആശ്വാസവും എല്ലാം
തകർന്നു കൊടുക്കുകയും ചെയ്തു. ഉമർ ഖാന്റെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം
നൽകുകയും ജുനൈദിന്റെ കുടുംബത്തിന് ടാക്സി വാങ്ങി നൽകുകയും ലീഗിന്റെ
നേതൃത്വത്തിൽ താങ്ങളുടെ പ്രവർത്തനമാരംഭിച്ചു. മുസഫർ നഗർ കലാപത്തിൽ
സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഞങ്ങൾ നേതൃത്വം നൽകി ഇതിനായി
മലപ്പുറം ജില്ലയിലെ പൈലറ്റ് പദ്ധതിയായ ബൈത്തുറഹ്മയുടെ കീഴിൽ അറുപതോളം
വീടുകൾ അവർക്കായി പണികഴിപ്പിച്ചു നൽകി. കൂടാതെ ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ
പ്രവർത്തനങ്ങൾക്ക് 34 ഓളം വിദ്യാഭ്യാസം സ്ഥാപനങ്ങളും തങ്ങളുടെ നേതൃത്വത്തിൽ
ഉത്തരേന്ത്യയിൽ വളർന്നു. ഈ രീതിയിൽ ലീഗിന്റെ പ്രവർത്തകരെ കൂട്ടുപിടിച്ച്
ഇന്ത്യയിൽ ഒട്ടാകെ അടിച്ചമർത്തപ്പെട്ട എല്ലാ സമുദായത്തിനും വേണ്ടിയും സമൂഹത്തിനു
വേണ്ടിയും ജാതിമതഭേദമന്യേ ഹൈദരലി ശിഹാബ് തങ്ങൾ പ്രവർത്തിച്ചു. രാഷ്ട്രീയ
വിഷയത്തിൽ എന്നപോലെ മതവിഷയങ്ങളിലും മുസ്ലീങ്ങളുടെ അത്താണിയായി ജേഷ്ഠ
സഹോദരങ്ങളേ പോലെ മുസ്ലിം കൈരളിയുടെ നേതൃത്വം അലങ്കരിച്ചു. മുസ്ലിംലീഗിലെ
രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സമസ്തയിലെ മതവിഷയങ്ങളിലും കേരളീയ
മുസ്ലിങ്ങളുടെ വിദ്യാഭ്യാസ മേഖലകളിലും എല്ലാം ശിഹാബ് തങ്ങൾ വിസ്തരമായ പങ്ക്
നിർവഹിച്ചിട്ടുണ്ട്.
8
മത,രാഷ്ട്രീയ രംഗത്തെ പഴയ തലമുറയെവീട്ടിൽ ചെന്ന് സന്ദർശിക്കുകയും
അവർക്കായുള്ള എല്ലാ ചടങ്ങുകൾ പ്രത്യേകതയോടെ പങ്കെടുത്തുകയും തങ്ങൾ
പതിവായി ചെയ്തിരുന്നു.ഭാഷാ സമരം രക്തസാക്ഷികളായിരുന്ന മൈലപ്പുറത്ത്
കോതേങ്ങൽ അബ്ദുൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ നിങ്ങളുടെ ഖബറിങ്കൽ ചെന്ന് 42
വർഷം റമദാൻ 17ന് മുടക്കമില്ലാതെ അവർക്ക് വേണ്ടി പ്രാർത്ഥന നടത്തുകയും
ചെയ്തിരുന്ന ഒരേയൊരു വ്യക്തിയായിരുന്നു.
ബൈത്തുറഹ്മയ്ക്ക് മുമ്പേ അനേകം ദരിദ്ര കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിന്
മുൻകൈയെടുത്തു.ചരിത്രത്തിലെ ഏറ്റവും കൂടുതൽ ജനപ്രതിനിധികളുള്ള കാലം
തദ്ദേശസ്വമുതൽ നിയമസഭ വരെയും മന്ത്രിസഭയിലെ അംഗബലത്തിലും രേഖപ്പെടുത്തി.
20 എംഎൽഎമാരും അഞ്ചുമന്ത്രിമാരും ലോക്സഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ
റെക്കോർഡ് ഭൂരിപക്ഷവും സമ്മാനിച്ചു. കാലങ്ങളിൽ പോയവരെ പാർട്ടിയിൽ തിരികെ
എത്തിച്ചു.സമസ്തയുടെയും ജാമിയഃ നൂരിയയുടെയും പ്രവർത്തനമണ്ഡലത്തിലും
ഹൈദരലി ശിഹാബ് തങ്ങളുടെ സാരഥ്യത്തിൽ സവിശേഷ പുരോഗതി കൈവരിച്ചു.
ഹുദവി,വാഫി പഠനരംഗത്തും അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാക്കാനും താങ്കൾക്ക്
സാധിച്ചു.
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ
2004 മുതൽ 2007 വരെ മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷനായ ആണ് രാഷ്ട്രീയ രംഗത്തേക്ക്
ശിഹാബ് തങ്ങൾ പ്രവേശിക്കുന്നത്. 2022ൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ
നിര്യാണത്തോടെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി. 2022 മുതൽ 2025 വരെയുള്ള
ഈ മൂന്നുവർഷം മുസ്ലിം ലീഗിലൂടെ ചെയ്ത പ്രവർത്തനങ്ങൾ വളരെയേറെ
പ്രാധാന്യമുള്ളതാണ്. മതവിയ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും മുൻഗാമികളുടെ
ശൈലി തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. ഈ മൂന്നുവർഷം കാലയളവിൽ
ഉണ്ടായിട്ടുള്ള പല ഉപതിരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗിന് വിജയം കൈവരിക്കുവാനും
കൂടാതെ ഐക്യ ജനാധിപത്യം മുന്നോടിയോടുകൂടി സഹകരിച്ച് പ്രവർത്തിക്കുകയും
സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023
ജൂലൈയിൽ രൂപീകരിച്ച ഇന്ത്യ സത്യത്തിൽ മുസ്ലിം ലീഗ് അംഗമാവുകയും 10
വർഷത്തോളമുള്ള സംഘപരിവാറിന്റ പ്രവർത്തനങ്ങളിൽ അടിച്ചമർത്തപ്പെട്ട
ഇന്ത്യൻ സമൂഹത്തിൻറെ മോചനത്തിനായി ന്യൂനപക്ഷങ്ങളുടെ സമാശ്വാസത്തിന് ആയും
മുസ്ലിം ലീഗിനെ പ്രവർത്തന സജ്ജമാക്കുകയും പ്രവർത്തകരെ ഇതിനുവേണ്ടി
ഒരുക്കുകയും ലീഗിൻറെ നേതൃത്വത്തിൽ തങ്ങൾ സംഘടിപ്പിച്ചു.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പാർലമെൻ്റിലേക്ക് 5 എംപിമാരെ സംഭാവന
ചെയ്യാൻ കഴിഞ്ഞതും സാദിഖ് അലി തങ്ങളുടെ ഈ നേതൃത്വത്തിൽ ആയിരുന്നു.
2024 ജൂലൈ 30ന് കേരളത്തെ നടുക്കിയ വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തം. ഈ
സാഹചര്യത്തിൽ ലീഗിൻറെ മുഴുവൻ പ്രവർത്തകരെയും സംഘാടകരെയും
എംഎൽഎമാരെയും സംഘടിപ്പിച്ചുകൊണ്ട് വയനാട് ചൂരൽമലയിൽ
പ്രവർത്തനങ്ങൾക്ക് തങ്ങൾ തന്നെ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ
30 കോടിയോളം വരുന്ന ധനസഹായം ശേഖരിക്കുകയും ജനങ്ങളുടെ
പുനരധിവാസത്തിനും അത് ചികിത്സ ആവശ്യങ്ങൾക്കുമായി ധനസഹായം ചെയ്തിരുന്നു.
ഈ പ്രതിസന്ധിഘട്ടത്തിൽ മുസ്ലിം ലീഗിനെ നയിക്കുകയും സംസ്ഥാന സർക്കാർ
പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെയാണ് എല്ലാവിധ സഹായങ്ങൾ
പിന്തുണ പ്രഖ്യാപിക്കുകയും അതിനുവേണ്ട ധനസഹായങ്ങൾ നൽകുക
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുകയാണ് സാദിഖലി ശിഹാബ്
തങ്ങൾ.
രാഷ്ട്രീയ നേതാവ് എന്ന നിലയിൽ മുസ്ലിം ലീഗിൻ്റെ നേതാവ് എന്നതിലുപരി ലോകത്ത്
വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒരു നേതാവ് കൂടിയാണ് സാദിഖ് അലി ശിഹാബ് തങ്ങൾ.
2024 ഡിസംബറിൽ വത്തിക്കാൽ വച്ച് പോപ് ഫ്രാൻസിസ് വിളിച്ചുചേർത്ത സർവ്വാദ
സമ്മേളനത്തിൽ ഇന്ത്യയുടെ പ്രതിനിധി സാദിഖലി ശിഹാബ് തങ്ങൾ ആയിരുന്നു.
2024 കേരളത്തിൽ വലിയ ചർച്ചകൾക്ക് 26 മുനമ്പം വിഷയത്തിലും തലശ്ശേരി ക്രിസ്തീയ
രൂപതയുമായി സംസാരിക്കുകയും ഐക്യപ്പെട്ടു പോകുന്ന വിഷയങ്ങളിൽ ഐക്യത്തോടെ
നിലനിൽക്കുമെന്നും വിഷയത്തിന്റെ പ്രധാന ചർച്ചകൾക്ക് പരിഹാരമെന്നോണം വഴി
തെളിയിച്ചതും സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ആണ്.
കൂടാതെ മുസ്ലിം ലീഗിന്റെ ഉള്ളിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾക്കും സമസ്തയും
മുസ്ലീംലീഗുമായുള്ള സുതാര്യമായുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും തങ്ങൾ
ചെയ്തിട്ടുണ്ട്.
സാദിഖലി ശിഹാബ് തങ്ങളുടെ കൂടെ അബ്ബാസ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗിന്റെ
സജീവ സാന്നിധ്യമായി എന്ന് പ്രവർത്തിച്ചുവരുന്നു. മലപ്പുറം ലീഗ് പ്രസിഡണ്ട്
ആയിട്ടാണ് അബ്ബാസ് ശിഹാബ് തങ്ങൾ ലീഗിലേക്ക് സജീവ രാഷ്ട്രീയ രംഗത്തേക്ക് ഇന്ന്
കടന്നു വന്നിട്ടുള്ളത്.
രാഷ്ട്രീയ കേരളത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒരു രാഷ്ട്രീയ പ്രസ്ഥ നമാണ് ഇന്ത്യൻ
യൂണിയൻ മുസ്ലിം ലീഗ്. മലബാറിലെയും കേരളത്തിലെയും മുസ്ലിങ്ങളെയും മറ്റു ഇതര
മതസ്ഥരെയും ആകർഷിക്കുന്ന തരത്തിൽ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ
ഉയർത്തിക്കൊണ്ടുവരുന്നതിൽ പാണക്കാട് തങ്ങൾമാർ വഹിച്ച പങ്ക് വളരെയേറെ
ആഴത്തിൽ സ്വാധീനം ഉണ്ടാക്കുന്നതാണ്.
1948 ലെ ഇന്ത്യൻ വിഭജനാന്തരം അവസാനിക്കുമായിരുന്ന ഇന്ത്യയിലെ വലിയ
ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ രാഷ്ട്രീയ സാമൂഹിക പുരോഗമനത്തിനും ഐക്യബോധം
വാർത്തെടുക്കുന്നതിലും മുസ്ലി ന്റെ ചെറുതല്ല. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് എന്ന
പാർട്ടി എപ്പോഴും ഇതിൻറെ സമുന്നതരായ നേതാക്കളെ ഓർക്കുന്നു.
സംഗ്രഹം
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലാണ് പാണക്കാട് കുടുംബം രാഷ്ട്രീയ,സാമൂഹിക
രംഗപ്രവേശനം ആരംഭ ിക്കുന്നത്. പിന്നീട് ഹുസൈന് പോയതങ്ങളും ശേഷം
പാണക്കാട് പൂക്കോയ തങ്ങളും ശക്തമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ
കേന്ദ്രീകരിക്കുകയും കാലഘട്ടത്തിൻറെ നന്മയ്കു മുൻതൂക്കം നൽകുന്ന സമുദായത്തിന്റെ
ആവശ്യ ങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ മുതലായ കോൺഗ്രസിനും
പിന്നീട് മുസ്ലിം ലീഗിലേക്കും കടന്നു വരികയും പശ്ചാത്തലം കൂടുതൽ സുതാര്യമാക്കുകയും
ചെയ്തു. ഇന്ന് പൂക്കോയ തങ്ങളുടെ പുത്രന്മാരിലൂടെ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനവും വളർന്നു
വലുതാവുകയും മുസ്ലിം ലീഗ് എന്നാൽ പാണക്കാട് കുടുംബമാണ് എന്ന് രാഷ്ട്രീയ
സ്വത്വത്തിലേക്ക് പാലക്കാട് കുടുംബത്തിൻറെ രാഷ്ട്രീയ വീക്ഷണം എത്തിയിട്ടുണ്ട്.
കേരളീയ മുസ്ലിംകളുടെ അത്താണിയായും രാഷ്ട്രീയപരമായും സാമൂഹികപരമായി
സാമുദായികപരമായും മതപരമായും എല്ലാവിധ പ്രശ്നപരിഹാരങ്ങളുടെയും കേന്ദ്രമായും
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പാണക്കാട് കുടുംബം കേരളീയർക്ക്
എന്നും ഒരു ദിശ മാർഗ്ഗം നൽകുന്ന നേതാക്കളാണ്.
റഫറൻസുകൾ
● പി.എം.എസ്.എ. പൂക്കോയ തങ്ങൾ -മുജീബ് തങ്ങൾ കൊന്നാര്
● പാണക്കാടിന്റെ പച്ചതുരുത്ത്. -ഡൊ.എം.എ കരീം
● സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കാലം സമൂഹം
Leave a Comment: