Responsive Header with Dropdowns
By Muhammed K

Study Malayalam

Posted by admin on 2024-06-09 09:49:39
Views: 293

By Muhammed K

ഈ ലോകത്തിനനുഗ്രഹമായി പ്രവാചകൻ അയക്കപ്പെട്ട ദിനത്തിലാണ് മൗലൂദ് എന്നറിയപ്പെടുന്നത്. ലോകർക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനം കൂടിയാണ്. അന്നേദിവസം നടത്തുന്ന ആഘോഷങ്ങളെയാണ് ഈ പദം അടയാളപ്പെടുത്തുന്നത് ജന്മദിനം, വാർഷികം എന്നറിയപ്പെടുന്ന മീലാദ് ആണ് മറ്റൊരു പദം.മൗലൂദ് എന്നാണ് ഉപയോഗപ്പെടാറുള്ളത്. പ്രവാചക സ്നേഹത്തെയും അതിലുപരി അവിടുത്തെ ജീവിതത്തെയും പ്രകീർത്തിക്കുന്ന സാഹിത്യ കവിത സമാഹാരത്തെയോ സൂചിപ്പിക്കാനും  ഉപയോഗിക്കപ്പെടാറുണ്ട്.

ഈ പഠനത്തിൻറെ ആധികാരികത പരിശോധിക്കുമ്പോൾ നാട്ടുമൗലൂദ് എതിർക്കുന്നവർക്കുള്ള വായടപ്പൻ മറുപടിയും മൗലൂദിന്റെ പ്രവിശാലമായ പാരമ്പര്യത്തെ മനസ്സിലാക്കാനും സഹായികമാകും എന്നും ഞാൻ വിശ്വസിക്കുന്നു.

ആ തിരുപിറവിയിൽ നടന്ന പല അതിശയകരമായ കാര്യങ്ങളെ തൊട്ടും പല വിവരണ  ങ്ങളും പരാമർശിക്കുന്നുണ്ട്. ചാന്ദ്ര വർഷത്തിലെ മൂന്നാം മാസം ആയ റബീഅ് ഉൽ അവ്വലിലാണ് പ്രവാചകൻ ഭൂജാതനായതും മരണത്തെ സ്പർശി  ച്ചതും.ആ പിറവിയെ ആസ്പദമാക്കി നടത്തിവരുന്ന മൗലൂദിന് ഇന്ന് ഒരു കുറവും സംഭവിച്ചിട്ടില്ല. എല്ലാ ഇസ്ലാമിക രാജ്യങ്ങളും റബീഅ് ഉൽ അവ്വലിനോടെ ആഘോഷങ്ങളിൽ മുഴുകും. ഇന്ന് എണ്ണപ്പെടാൻ പറ്റുന്ന ഒരു വലിയ ഇസ്ലാമിക രാജ്യമാണ് തുർക്കിയെ. ചരിത്ര പ്രാധാന്യമായി ഇസ്ലാമിൻറെ നാഴികക്കല്ലായ തുർക്കിയെ പ്രവാചക പ്രകീർത്തനത്തിലെ വ്യക്തിമുദ്രയെ എടുത്തു പറയേണ്ട ഒന്നാണ്.

ഇന്ന് ഇന്ന് ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ  മൗലൂദിന് ഓട്ടോമൻ സ്ഥാപകൻ ഉസ്മാൻ ഗാസി വരെ പഴക്കമുള്ളതാണ്. പിൻഗാമിയായി വന്ന സുലൈമാനിന്റെ കാലത്ത് ഭരണത്തിലെ പ്രോട്ടോക്കളായി മാറി. കാലാനന്തരം മുറാദ് മൂന്നാമന്റെ കാലത്തും മൗലൂദ് പൂർണ്ണ ഔദ്യോഗികതയിലേക്ക് എത്തി

 മുറാദ് മൂന്നാമിന്റെ കാലത്തോടെ മൗലൂദ് രണ്ട് ഭാഗമാക്കിയതിൽ  കൊട്ടാരങ്ങളിലും മാളികകളിലും വീടുകളിലും പ്രവീണയുടെ തുടക്കത്തോടെ പാരായണം ചെയ്യപ്പെടുന്ന മൗലൂദ് ഒന്നാമതായി രണ്ടാമതായി രാജാക്കന്മാർ പങ്കെടുത്ത മൗലൂദ്  പരേഡുകൾ. ചിലപ്പോൾ തോപ്പ് കാപ്പി(TOPKAPI)കൊട്ടാരത്തിൽ തുടങ്ങിയ പരേഡ് യിൽഡിസ് (YILDIZ) മസ്ജിദ് ബ്ലു മസ്ജിദുകൾ താണ്ടി അകലാർ(Ağalar Mosque) മസ്ജിദിൽ എത്തും. ദിവസങ്ങൾക്കു മുൻപേ കത്തയച്ച് ക്ഷണിച്ച നാട്ടിലെ പ്രമാണികൾ മസ്ജിദിൽ എത്തിച്ചേരുന്നതോടെ ഫാത്തിഹ യാൽ തുടങ്ങുന്ന പരിപാടിയിൽ ചുവന്ന തിരശ്ശീലുകൾക്കിടയിലൂടെ രാജാവ് പ്രത്യക്ഷപ്പെടും. തൽസമയം പ്രവാചക പ്രകീർത്തനത്തിന് ആരംഭം കുറിക്കുകയും ചെയ്യും. നാട്ടിലെ പ്രമുഖരും അല്ലാത്തതുമായ വാഗ്മികൾ പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തുകയും ചെയ്യും. പ്രകീർത്തനങ്ങൾക്ക് പ്രത്യുപകാരമായി ഓട്ടർ രോമങ്ങളോ ആചാര വസ്ത്രങ്ങളോ നൽകപ്പെടും. പ്രസ്തുത സഭയിൽ ഒരുമിച്ചു കൂടിയ ജനങ്ങൾക്ക് സർബത്തും ധൂപ വർഗങ്ങളും വിതരണം ചെയ്യും.

തുർക്കിയിലെ ജനങ്ങൾക്ക് മൗലൂദ് പെരുന്നാൾ ദിനം പോലെയായിരുന്നു പുതുവർഷാരംഭ മാസമായ മുഹറത്തിൽ തന്നെ ഒരുക്കങ്ങൾ തുടങ്ങാറുണ്ടായിരുന്നു. ജനങ്ങൾക്കായി ധാരാളം അതിഥി മണ്ഡപങ്ങൾ നിർമ്മിക്കുകയും ചെമ്മരിയാടുകളെയും കോലാടുകളെയും പശുക്കളെയും കശാപ്പ് ചെയ്ത് അതിഥി സൽക്കാരം നിറവേറ്റുകയും ചെയ്തിരുന്നു. അന്നേദിവസം സൂഫിസംഗീതങ്ങൾക്കും സൂഫികൾക്കും വളരെ പ്രാധാന്യം ഉണ്ടായിരുന്നു എന്നത് സ്പഷ്ടം. ചൈനീസ് നിഴൽക്കൂത്തുകൾ പോലെ നബിദിനങ്ങൾ ദീപാലങ്കരമായിരുന്നു പന്ത്രണ്ടിന് രാത്രിയിൽ മെഴുകുതിരി റാലികളും ഉണ്ടായിരുന്നു എന്നതും വാസ്തവം. പ്രസ്തുത ദിവസം തുർക്കിയിലെ മിക്ക പള്ളികളും നിയമങ്ങളാൽ അലങ്കരിക്കപ്പെടൽ ദിനചര്യയായിരുന്നു. ഈ ദിനത്തെ മൗലൂദ് കാൻദിലി എന്ന് വിളിക്കും. 'മെഴുകുതിരി വിരുന്ന്' എന്ന് തനി മലയാളത്തിൽ പറയാം. അന്നേ ദിനം മഗ്‌രിബ് വരെ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യും.

തുർക്കിഷ് മൗലൂദുകളിലെ സുലൈമാൻ സെലിബി (Süleyman Çelebi) പ ങ്ക് പറയാതിരിക്കാൻ വയ്യ.
പതിനാലാം നൂറ്റാണ്ടിലാണ് പ്രസ്തുത മൗലൂദ് രചിക്കുന്നതെങ്കിലും ഇതിനും മുമ്പ് തന്നെ യൂനുസ് എമ്രി (Yunus Emre)ദൈവീകമായ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇതിലൂടെ തുർക്കിഷ് മൗലൂദുകളുടെ സ്വാധീനം ജനകീയമായിരുന്നു എന്ന് ചുരുക്കം. പേർഷ്യയിലെ മസ്നവിയെ പോലെ തുർക്കിഷ് കവിതകളുടെ വ്യതിയാന ബിന്ദു സുലൈമാൻ സലബിയിലൂടെ ആയിരുന്നു. ശേഷം നൂറോളം വ്യത്യസ്ത ഇനം മൗലൂദ് രൂപങ്ങൾ ഉടലെടുക്കുകയും ഇന്നും പാരായണം ചെയ്യപ്പെടുന്നുമുണ്ട്. ഗർഭസമയത്ത് ആമിനയിൽ ഉണ്ടായ ആവലാതിയും, ലോകത്തിനൊരു നേതാവായി നവജാത പ്രവാചകന് സ്വാഗതമോതി അവിടുത്തെ അത്ഭുത കൃത്യങ്ങളെയുമാണ് സലബി തൻറെ മൗലൂദ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. തുർക്കിയിലെ മുഴുവൻ സമൂഹവിഭാഗങ്ങളും ഇഷ്ടപ്പെട്ടു സ്വീകരിച്ച സാഹിത്യ രചനയായതിനാൽ ഇന്നും അതിനോട് കടപിടിക്കാനായി മറ്റൊരു സാഹിത്യ കാവ്യമില്ല എന്ന് വ്യക്തം.

പ്രസ്തുത മൗലൂദ് റബീഅ് ഉൽ അവ്വൽ 12ന് മാത്രമല്ല മറിച്ച് വിശിഷ്യാ പ്രവാചകൻറെ മരണത്തിൻറെ നാല്പതാം ദിനത്തിലും പാരായണം ചെയ്യപ്പെടാറുണ്ട്. ഓർഹാൻ ഖാസിയുടെ കാലത്ത് ജനിച്ച സുലൈമാൻ സലബി യുടെ പ്രശസ്ത ഗ്രന്ഥം വാസി അൽ നജ (Wasila al- Neja) രക്ഷാസന്ദർഭം. പ്രവാചകന്റെ കാലത്ത് തന്നെ സ്വന്തം ജന്മദിനത്തിൽ തന്റെ കവികളെ കൊണ്ട് തന്നെക്കുറിച്ച് പാടിപ്പിക്കുകയും എല്ലാവർക്കും ദാനവും നൽകിയിരുന്നു. ഈയൊരു പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതിൽ തുർക്കികൾക്കിടയിൽ യാതൊരു ന്യൂനതയും സംഭവിച്ചിട്ടില്ല. കൊട്ടാരത്തിൽ പ്രവാചക പ്രകീർത്തനാ അനുരാഗങ്ങൾക്കായി തേനൂറും സ്വരമുള്ള ഒരാൾ ഉണ്ടായിരുന്നു. ഓരോ കാലത്തും മാറിമാറി വന്ന മൗലൂദനിൽ പ്രശസ്തൻ സുൽത്താൻ അസീസിന്റെ കാലത്തെ ഹസ്സൻ റിസായായിരുന്നു പല സന്ദർഭങ്ങളിലും ജനസാഗരങ്ങളിലും പാവപ്പെട്ടവർക്കും വേണ്ടി പാടിയാറുണ്ടായിരുന്നു.

Leave a Comment: