Responsive Header with Dropdowns
By Ramees Pedena
Profile Malayalam

Posted by admin on 2024-06-09 09:47:08 | Last Updated by admin on 2024-06-17 14:28:44

views: 24


By Ramees Pedena

സെൽഫിയില്ലാത്ത കാലത്ത് ജീവിച്ചവർ സെൽഫി എടുക്കുന്നത് സ്വപ്നം കാണാൻ സാധിക്കും പക്ഷേനേരനുഭവത്തിൽ കണ്ടാൽ എങ്ങനെയിരിക്കും ? സെൽഫി തരംഗമായ കാലത്ത് പോലും കേട്ട് പരിചയമില്ലാത്തത്രസാധ്യതകൾ തുറന്നു വെച്ച ഒരു കലാകാരനെ ചുറ്റിപറ്റിയാണു വാർത്തകളും, ചാനൽ ചർച്ചകളും. കൊച്ചിസ്വദേശിയായ ജ്യോ ജോൺ മുള്ളൂരാണ് ആ കലാകാരൻ . മഹാന്മാരുടെ സെൽഫി ചിത്രങ്ങൾ ആർട്ടിഫിഷൽഇന്റലിജൻസിന്റെ സഹായത്തോടെ മലയാളികൾക്ക് സമ്മാനിച്ച വലിയ കലാകാരൻ. സൈദ്ധാന്തിക ദർശകർമുതൽ രാഷ്ട്രീയ നേതക്കൾ വരെ വരിയൊപ്പിച് നിന്ന സെൽഫി സീരിസുകളാണ് സാമൂഹ്യ മാധ്യമത്തിൽഅദ്ദേഹം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ജനങ്ങൾ കാണുകയും അവിസ്മരണീയ കൈയടികൾനൽകുകയും ചെയ്തു.

മലയാളികളുടെ സ്നേഹവും | അഭിനന്ദനങ്ങളും ജോൺ മുള്ളൂർ എന്ന കലാകാരന്റെ മനസ്സ് നിറച്ചു. ജോൺമുള്ളൂരിന്റെ മാസ്സ് എൻട്രി ഇതിനു മുമ്പേ ദുബായിൽ നിന്നാണ് തുടങ്ങുന്നത്. ഒരു വർഷങ്ങൾക്കപ്പുറംദുബായിയെ മഞ്ഞ് പുതപ്പിച്ചും പച്ചപ്പണിയിപ്പിച്ചും ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. മരുഭൂമിയിൽ മഞ്ഞ് വീഴുന്നസ്വപ്നത്തിൽ നിന്നാണ് അദ്ദേഹം യാഥാർത്ഥ്യത്തിലേക്കെത്തുന്നത്.
 ഏറ്റടുത്ത ഉദ്യമം വളരെ ശ്രമകരമായതിനാൽ പലവട്ടം ഉപേക്ഷിക്കാൻ തോന്നിയിട്ടുണ്ടെങ്കിലും അടുത്തസുഹൃത്തുക്കളായിരുന്നു ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നത്. അങ്ങനെയാണ് ദുബൈ ഫ്രെയ്മിന് ചുറ്റുംമഞ്ഞ് മഴ പെയ്യിപ്പിച്ചും ബുർജുൽ അറബിന് സമീപം മഞുറച്ചതുമായ ചിത്രം അദ്ദേഹം പങ്ക് വെച്ചത്. പിന്നീട് മഞ്ഞ്മൂടുന്ന പ്രദേശത്ത് വസന്തം സ്വാഭാവികമായും വിരിയുമെന്ന ആശയത്തിൽ നിന്നാണ് ദുബൈയെ പച്ചപ്പ് നിറക്കാൻആഗ്രഹിച്ചത്.

ഓരോ വർക്കുകൾ ചെയ്ത് തീരുമ്പോഴും ജനങ്ങൾ അതിനെ ഇരു കരങ്ങൾ നീട്ടി സ്വീകരിച്ചത് കൊണ്ട് വലിയപ്രചോദാനമായി. പിന്നെങ്ങനെയാണ് താങ്കൾ മഹാന്മാരുടെ സെൽഫിയിലേക്കെത്തുന്നത് ? അതൊരു വലിയകഥയാണെന്ന് ജോൺ മുള്ളൂർ പറയാതെ പറയുന്നു. എന്റെ പിതാവ് ഒരു പോലീസുകാരനായത് കൊണ്ട് ഈഇന്ത്യാ രാജ്യത്ത് നടക്കുന്ന ബഹുഭൂരിപക്ഷ കേസുകളിലും ഞാൻ ബോതേർഡാണ്. പ്രത്യേകിച്ച് മഹാത്മായെകുറിച്ചുള്ള കേസുകൾ. രാഷ്ട്ര പിതാവിനെ കരിവാരിത്തേക്കുന്ന വൃത്തിഹീനമായ രാഷ്രീയ സാഹചര്യത്തിൽകലകൾ കൊണ്ട് പ്രതിഷേധിക്കാൻ ശ്രമിക്കുകയാണ് ഞാൻ. അങ്ങനെയാണ് മഹാത്മാ ഗാന്ധി അടക്കം വിവിധരാഷ്ട്രിയ നേതാക്കളുടെ സെൽഫി തയാറാക്കിയത്. പിന്നീട് നെഹ്‌റുവും നേതാജിയും മാർട്ടിൻ ലുതാർ കിങ്ങുംഷേക്സ്പിയറും അംബേദ്കറും ലിങ്കനുമൊക്കെ ആ സെൽഫിയുടെ ഭാഗമായി.
        മൂന്ന് സീരിസുകളായിട്ടാണ് മഹാന്മാരുടെ സെൽഫി ഒരുക്കിയത്. കലാസ്നേഹികളുടെഇഷ്ടാനിഷ്ടങ്ങൾക്ക് അടിമപ്പെട്ടാണ് ബാക്കിയുള്ള നേതാക്കളും സെൽഫി സീരിസിൽ കടന്ന് വരുന്നത്. 
    നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യന്മാരുടെ രൂപങ്ങൾ വെച്ചാണ് ഞാൻ സെൽഫി കരിയർആരംഭിക്കുന്നത്. നിയാണ്ടർ താൽ മനുഷ്യന്മാരും, ജീസസ് ക്രിസ്റ്റും, ഈജിപ്റ്റിലെ ഫാറൂവമാരുമൊക്കെയാണ്അവർ. അദൃശ്യരായ മനുഷ്യ രൂപങ്ങളെന്ന് ചുരുക്കി വിളിക്കാം. ഒരു വശത്ത് ചിത്രങ്ങളെ കുറിച്ചുള്ള പോസിറ്റീവ്ഫീഡ് ബാക്കുകളും മറുവശത്ത് ചിത്രത്തെ അമിതമായി കുറ്റം പറഞ്ഞും ജനങ്ങൾ ജോൺ മുള്ളൂരുടെ സെൽഫിസോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയായിരുന്നു. 
പഴയ ഹാർഡ്ഡ്രവ് കണ്ടെടുത്തപ്പോഴാണ് സുഹൃത്തുക്കൾ അയച്ചു തന്ന സെൽഫികൾ ഞാൻ ശ്രദിച്ചതുടങ്ങിയത്എന്ന അടിക്കുറിപോടെയാണ് ചിത്രം ആദ്യമായിട്ട് പങ്ക് വെച്ചത്. രസകരമായ അടിക്കുറിപ്പോടെ പങ്കുവെച്ചചിത്രങ്ങൾക്കെല്ലാം നൂറായിരം കഥകൾ പറയാനുണ്ടാകും. 
സീരീസുകളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച ഒന്നെന്ന് പറയാൻ ആർക്കും സാധ്യമല്ല, കാരണം ഓരോന്നുംആശയസമൃദ്ധമാണ്.‏ സെൽഫിക്ക് ശേഷം ഷയർ ചെയ്ത താജ്മഹൽ നിർമ്മാണ സമയവും ആ സമയത്തെതൊഴിലാളികളുടെ ചിത്രവുമാണ് കൂട്ടത്തിൽ ഒറ്റയായി നിൽക്കുന്നത്. ശാജഹാന്റെ ഹൃദയവും ജോൺമുള്ളൂരിന്റെ കലാ സ്നേഹവും കൂടിച്ചേർന്നതിന്റെ ഫലമാണ് ചിത്രത്തിൽ നിഴലിച്ച് നിൽക്കുന്നത്. ലോകഇതിഹാസ താരം ക്രിസ്റ്റ്യാനോ കറാമയിലെ ഫുഡ് സ്ട്രീറ്റിൽ ഭക്ഷണം ടോർക്കിൽ കുത്തിയെടുക്കുന്നത്കണ്ടപ്പോൾ വായ വെച്ച് കൊടുക്കാൻ തോന്നി, കാരണം അത്രയും റിയാലിറ്റിയുള്ള ചിത്രമാണത്. നിർമ്മിതബുദ്ധിയുടെ ചേരുറവയും മനുഷ്യ ബുദ്ധിയുടെ ഉരസലും കൂട്ടിമുട്ടിയപ്പോഴാണ് ജോൺ മുള്ളൂർ എന്ന കലാരൻഉദയം കൊണ്ടത്. പണിപ്പുരയിലുള്ള വർക്കുകൾ പ്രതീക്ഷിച്ചാണ് കലാലോകത്തിന്റെ കാത്തിരിപ്പ്.

Leave a Comment:
NIZAMUDHEEN K
at 2024-06-13 04:58:13
Best article ever. Keep it up