Article Malayalam
Posted by admin on 2024-07-13 04:09:28
Views: 185
കലകൾ സംസ്കാരങ്ങളുടെ കണ്ണാടിയാണ് . കാലങ്ങളെ പ്രതിനിധാനം ചെയ്യാനും മതങ്ങളെ പരിചയപ്പെടാനും അത് സഹായിക്കുന്നു. അത്തരമൊരു മതപരിവേശം നൽകാൻ കലകൾക്കെങ്ങനെ സാധിക്കുമെന്ന ചെറിയൊരു ശ്രമമാണ് ഈ എഴുത്ത്.
ഇസ്ലാമിക സങ്കൽപ്പത്തിലെ ദൈവത്തെ കുറിച്ച് പ്രവാചകൻ പറഞ്ഞ് വെച്ച വചനത്തിൽ നിന്ന് തന്നെ ആരംഭിക്കാം. അല്ലാഹു സുന്ദരനും സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനും ആണ്. ഈ വചനമാണ് ആത്യന്തികമായി ഇസ്ലാമിക സൗന്ദര്യശാസ്ത്രത്തിന് ഉയിരു നൽകുന്നത്. ഇസ്ലാമിക കലാസങ്കല്പത്തിന്റെ തന്മാത്ര തുളുമ്പുന്ന കാലിഗ്രാഫി മുതൽ തടി രൂപങ്ങൾ, കരകൗശല വിദ്യ, തൂലികയും സംഗീതവും തുടങ്ങി മറ്റൊരു നിരയും ഇങ്ങനെ വിശാലമായ ലോകമാണ് കലയുടെ ലോകം. കാലഘട്ടത്തിന്റെ വിസ്തീർണ്ണം പൊലെ അതങ്ങനെ നീണ്ട് പോകുന്നു. ഒരർത്ഥത്തിൽ ലോകത്തവതരിച്ച മതങ്ങളിൽ നിന്ന് ഉൾക്കൊണ്ടിട്ടാണെങ്കിലും ഇസ്ലാമിക കലകൾ വ്യത്യസ്തവും വൈവിധ്യവുമായ കലാവിഷ്കാരമാണ്.
ഇസ്ലാമിക കലയെ ഭാരതീയർ അറിയുന്നത് മുകൾ ശൈലിയിലൂടെയാണ്. അവർ ഇറാനിൽ നിന്നും തുർക്കിയിൽ നിന്നും അഫ്ഗാനിൽ നിന്നും ഒക്കെ പ്രത്യേകം ക്ഷണിച്ചു വരുത്തിയ ശില്പികളെയും ചിത്രകാരന്മാരെയും കൊട്ടാരത്തിൽ താമസിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോകാത്ഭുതം കൂടിയായ താജ്മഹൽ. കേവല സ്മാരകം എന്നതിലുപരി ഇസ്ലാമിക് കലയുടെ ഭാരതീയ പ്രതീകം കൂടിയാണത്. ഖുർആനിലെ വിശുദ്ധ വചനങ്ങളും അധ്യായങ്ങളും മാർബിളുകളിൽ പണിതത് ആസ്വാദകരിൽ വിസ്മയം ജനിപ്പിക്കുന്നു. ഇറാനായിരുന്നു പലപ്പോഴും ഇസ്ലാമിക കലയുടെ പുരോഗതിക്ക് നേതൃത്വം നൽകിയത്, കാലിഗ്രഫിയുടെ ജന്മഭൂമി തന്നെ അതാണല്ലോ.
ഏതെങ്കിലുമൊരു സുപ്രഭാതത്തിൽ പൊട്ടിവീണതോ പെട്ടെന്ന് അവതരിച്ചതോ ആയ ഒന്നല്ല ഇസ്ലാമിക കല മറിച്ച് അമൂല്യമായ അന്വേഷണ ഗവേഷണങ്ങൾ കൊണ്ട് ഉടലെടുത്തതാണ്.
പള്ളിയുടെ രൂപം, മിനാരം തുടങ്ങിയവയിലൂടെയാണ് പൊതുവേ ഇസ്ലാമിക കലാ വ്യക്തമാകുന്നത്.
ഇതര കലാശൈലികളിൽ നിന്ന് ഭിന്നമായി കാലിഗ്രഫി ഇസ്ലാമിക് കലയുടെ ആത്മ രൂപമാണ്. ഖുർആൻ പ്രതികൾക്ക് പുറമേ കൊട്ടാരങ്ങൾ, പള്ളികൾ, ഔദ്യോഗിക കവാടങ്ങൾ തുടങ്ങിയവയിലാണ് കാലിഗ്രഫി ധാരാളമായി ഉപയോഗി ക്കപ്പെട്ടിരുന്നത്.
കാലിഗ്രഫി:-
വിശുദ്ധ ഖുർആൻറെ കലാവിഷ്കാരമായ കാലിഗ്രഫിക്ക് അനേകം ആത്മകതലങ്ങൾ ഉണ്ട്. വലത്തുനിന്ന് ഇടത്തോട്ടുള്ള അറബിയെഴുത്ത് രീതി തന്നെ ഇതിന് ശക്തി പകരുന്നു. സ്പെയിനിലെ കോർദോവ മുതൽ ഇന്ത്യയിലെ ആഗ്ര വരെ നീണ്ടുകിടക്കുന്ന പള്ളിരൂപങ്ങളിലെ കൊത്തുപണികളും അക്ഷരാലങ്കാരവും കാലിഗ്രഫിയെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നു.
ഇറാനായിരുന്നു കാലിഗ്രഫി രൂപത്തിന്റെ ജന്മദേശമെങ്കിലും ഇന്ത്യയിലെത്തിയതോടെ മുകൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ സഹീറുദ്ദീൻ ബാബർ യാതൊരു കേടുപാടുമില്ലാതെ അതിനെ സംരക്ഷിച്ചു. കലാരംഗത്ത് ഔറംഗസീബിന്റെയും സംഭാവനകൾ സ്മരണീയം തന്നെ.
സാഹിത്യ കല:-
ഇസ്ലാമിക ലോകത്ത് ഗദ്യ-പദ്യ സാഹിത്യത്തിന് വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇസ്ലാമിക ലോകത്ത് കഥകൾക്ക് വേണ്ടത്ര താൽപര്യം നൽകപ്പെട്ടിരുന്നില്ല മറിച്ച് കവിതകൾക്കും കാലിഗ്രഫിയും പിന്തുടരപ്പെടുന്നുമുണ്ടായിരുന്നു.
കൂടുതൽ അറബി പണ്ഡിതരും അവരുടെ ഗ്രന്ഥങ്ങളിലെ ഉദാഹരണങ്ങൾ പദ്യത്തിൻറെ രൂപത്തിലാണ് കൊണ്ടുവരുന്നത്. അപ്രകാരം തന്നെ അറബിക് പദ്യത്തിൻറെ ശൈലി തന്നെ പ്രത്യേകത രീതിയിലാണ്.
സംഗീതത്തിലും സൂഫി ഡാൻസ്, അറബനമുട്ട്, ദഫ് മുട്ട്, ഒപ്പന ഇതൊക്കെ ഇസ്ലാമിക കലയിൽ ഇന്നും പിന്തുടരപ്പെടുന്ന ചര്യകളാണ്.
എന്തിരുന്നാലും സാങ്കേതിക ഉപകരണങ്ങളുടെ സാന്നിധ്യത്തിൽ മനുഷ്യന്റെ കലാവാസന മരവിച്ചിരിക്കുന്നു. അവ വീണ്ടെടുക്കാൻ നാം വളരെയധികം ശ്രമിക്കേണ്ടതുണ്ട്.
Leave a Comment: