Study Malayalam
Posted by admin on 2024-06-27 03:59:51
Views: 327
ആധുനിക ലോകത്ത് കണ്ടുപിടിക്കപ്പെട്ട ലഹരി മരുന്നുകളുടെ പേരുകള്‍ പഠിച്ചെടുക്കാന്‍ തന്നെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ പാട് പെടുകയാണ്. കാരണം അത്രത്തോളം ആഴത്തിലുള്ള വിലാസവും, ഉപയോഗവുമാണ് നടന്ന് കൊണ്ടിരിക്കുന്നത്. രക്ഷിതാക്കളുടെ അജ്ഞതയും മക്കളുടെ അപക്വമായ ചിന്തകളുമാണ് അത്തരമൊരു പ്രതിസന്ധിക്ക് കാരണമാകുന്നത്. വിനാശകരമായ ഈ ലഹരിയുപയോഗത്തിന് അനന്തമായ സാധ്യതകള്‍ കല്‍പിക്കുമ്പോള്‍ സംഘടനകളും, കൂടായ്മകളും ചേര്‍ന്നാണ് ഇതിനെതിരെ പൊരുതേണ്ടത്.
ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുമ്പോള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകള്‍ ചിരിക്കുകയായിരിക്കും. അവരുടെ നിത്യുപയോഗ കണക്കുകള്‍ അതിര്‍വരമ്പുകളും കടന്ന് സഞ്ചരിക്കുകയായിരിക്കും. കഴിഞ്ഞയാഴ്ച്ച കോഴിക്കോട് 'ഇഖ്‌റകം' യില്‍ പോയപ്പോള്‍ ലഹരിയുപയോഗത്തിന്റെ ആധിക്യം കാരണം ചികിത്സയില്‍ കഴിയുന്ന പ്രായത്തിലുള്ള ചെറുപ്പക്കാരെ കണ്ടപ്പോള്‍ സങ്കടം തോന്നി. അവരുടെ റിലെ, മാനസിക നില തെറ്റിപ്പോയതാണ് കാരണം.
പഠിക്കാന്‍ പോകുന്ന കലാലയങ്ങളില്‍ നിന്ന് പഠിച്ചെടുക്കുന്ന ഡ്രഗ് സ്റ്റഡീസ് പ്രാവര്‍ത്തികമാക്കാന്‍ കാണിക്കുന്ന വഗ്രതയില്‍ നിന്നാണ് അത്തരമൊരു ആഗ്രഹം കടന്ന് കൂടുന്നത്. അങ്ങനെ ചെറുതില്‍ നിന്ന് തുടങ്ങിയ ഡ്രഗ് മാഫിയയില്‍ വരെ അംഗത്വമെടുക്കാന്‍ കെല്‍പ്പുള്ള മനസ്സായി മാറുന്നു.
ആരാണ് കുറ്റക്കാര്‍, ആരാണ് കാരണക്കാര്‍?
സമൂഹമാണ് അവര്‍ക്ക് രഹസ്യ കൂടൊരുക്കുന്നുവെന്ന് പറഞ്ഞാല്‍ സമുഹത്തിലെ എല്ലാവരും തെറ്റുകാരാകും, അതിന് ഏതായാലും സാഹചര്യമില്ല, മറിച്ച് ലഹരിയുപയോഗം കണ്ടിട്ടും കാണാതെ പോലെ നടിക്കുന്നവരെല്ലാം തെറ്റ്കാരാണെന്ന് പറയുന്നതില്‍ കുഴപ്പമില്ല.
സമുഹത്തിന്റെ ഗതിയും, സമൂഹത്തില്‍ ജീവിക്കുന്നവരുടെ അവസ്ഥയും ഒരേ ദിശയില്‍ സഞ്ചരിക്കണമെന്നത് പ്രപഛ്ച നിയമമാണ്. ആ നിയമം നോക്കുമ്പോള്‍ എല്ലാവരും ലഹരി ഉപയോഗത്തിന്റെ അടിമകളായി മാറേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. സ്വതന്ത്ര ചിന്ത പ്രോത്സാഹിപ്പിക്കപ്പെടുന്ന സമയത്ത് എന്റെ ജീവിതം, എന്റെ അവകാശം എന്ന ടൈറ്റില്‍ അവരുടെ മനസ്സില്‍ സ്വമേദയ കയറിക്കൂടും. അതിലൂടെ ചെയ്യുന്ന തെറ്റുകളും, തോന്നിവാസങ്ങളും ശരികളായിത്തോന്നും.
2023ല്‍ കേരളത്തിലെ എക്‌സൈസ് വിഭാഗം നടത്തിയ സര്‍വ്വേയില്‍ നിന്നും ഈ വര്‍ഷത്തെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും താരതമ്യവും ചെയ്ത നോക്കുമ്പോള്‍ എത്രയോ പതിനഞ്ചായി വര്‍ധിച്ചത് കാണാം. ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്താണ് കഞ്ചാവെന്നും, എന്താണഅ എല്‍. എസ്. ഡി. എ എന്നും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരമൊരു വിവരക്കേട് ചിലപ്പോള്‍ അടുത്ത തലമുറയുടെ ബാവി പ്രശ്‌നമായി മാറിയേക്കും. അത് കൊണ്ട് ആദ്യം പ്രബന്ധമാകേണ്ടത് രക്ഷിതാക്കളാണ്, മക്കളല്ല.
Leave a Comment: