Article Malayalam
Posted by admin on 2024-06-05 08:21:52
Last Updated by admin on 2024-11-21 10:26:38
Views: 330
മതാചാരങ്ങളും മതാനുഷ്ഠാനങ്ങളും യഥാവിധി അനുദാവനം ചെയ്യുന്നവരാണ് മതവിശ്വാസികൾ. മതത്തിന്റെ അനുവാദ രേഖയ്ക്കപ്പുറത്തേക്ക് കാലെടുത്ത് വെക്കുന്നവരൊക്കെയും അവിശ്വാസികളായി കണക്കാക്കപ്പെടും. ആ അവിശ്വാസികൾ അടക്കിവെച്ച ആചാരങ്ങളുടെ ഘോഷയാത്രകളിൽ കാല് വഴുതി വീഴുന്ന മുസ്ലിം സമുദായത്തിന്റെ അലറലുകൾക്കാണ് മാമൂലുകൾ എന്ന് പറയുന്നത്.
മാമൂലുകളുടെ പ്രസരണം കേരള മുസ്ലിങ്ങളുടെ ജീവിത ശൈലിയെ ചെറുതല്ലാത്ത രീതിയിൽ അലങ്കോലമാക്കിയിട്ടുണ്ടെന്നാണ് വാസ്തവം. കാരണം ആദത്തും ഉർഫത്തും ഹലാലാക്കിയത് പോലെ നാട്ടാചാരങ്ങളെയും അവർ നിർബന്ധബുദ്ധിയോടെ സമീപിച്ചു. അങ്ങനെയാണ് മാമൂലുകൾ കൊണ്ട് മുസ്ലിം അന്തരീക്ഷം മലിനമായിത്തുടങ്ങത്. യഥാർത്ഥത്തിൽ ഒരു കുടുംബമോ ഏതെങ്കിലുമൊരു നാടോ തുടങ്ങിവെച്ച ആചാരങ്ങൾ അതേപടി അനുദാവനം ചെയ്ത് മറ്റുള്ളവരെയും അത് ചെയ്യാൻ പ്രേരിപ്പിക്കുന്ന സമ്പ്രദായമായി മാമൂമുകൾ പരിണമിച്ചു. സ്വാഭാവികമായും ആ ആചാരങ്ങൾ ചെയ്തില്ലെങ്കിൽ എന്തോ വലിയ വൻദോശം ചെയ്തതായി കാണുന്ന ന്യൂജൻ ഉമ്മമാരും ഉപ്പമാരുമാരുമാണ് അതിനെ പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്വനർ.
അടുപ്പിൽ തീ കത്തിയിട്ടില്ലെങ്കിലും നാലാളുകൾ കാണുന്ന വിരുന്നിൽ ഞാനൊന്നും കൊടുത്തില്ലെങ്കിൽ മോശമല്ലേ എന്ന ചിന്തയാണ് ഇത്തരത്തിലുള്ള മാമൂലുകളുടെ പ്രേരകം.
പുതിയ വീടിന്റെ കുറ്റിയടി മുതൽ വയറിങ്ങ് കഴിയുന്നത് വരെ നീണ്ടുനിൽക്കുന്ന മാമൂലുകളെ വിലയിരുത്തിയാൽ തന്നെ അതിന്റെ അപകടം മനസ്സിലാക്കാം കാരണം പരിചിതരുടെയും അപരിചിതരുടെയും കുടികൂടലിന് വീട്ടിലാവശ്യമുള്ള സാധനം മുൻ കൂട്ടി ഏൽപിച്ചിട്ട് മാത്രമേ ഞാൻ പോവുകയുള്ളൂയെന്ന നിയ്യത്താണ് ആദ്യം മാറ്റേണ്ടത്. പണക്കാരനെയും പാവപ്പെട്ടവനെയും ഒരേ തുലാസിലിട്ടളക്കാനൊന്നും ഇസ്ലാം കൽപിക്കുന്നില്ലല്ലോ. കഴിവുള്ളവർ സ്വദഖ നൽകട്ടെ, അല്ലാത്തവർ മനസ്സ് കൊണ്ടോ നല്ല വാക്ക് കൊണ്ടോ കൂടെനിന്നാൽ മതി. എല്ലാവരും നിർബന്ധമായി സ്വദഖ കൊടുക്കണമെന്ന് പറയുന്ന മാമൂൽ തിയറി തീർത്തും അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണ്. അതിനെയാണ് എതിർക്കേണ്ടത്. കുടികൂടൽ (കുടിയൽ) കർമ്മത്തിന്റെ ചെറിയൊരു ഉദാഹരണം പറഞ്ഞത് സമൂഹത്തിൽ ഏറ്റവും പ്രത്യക്ഷമായി കണ്ട് വരുന്ന നാട്ടാചാരം എന്ന നിലക്കാണ്. മതപരമായ സമീപനത്തോടെ വീക്ഷിക്കുമ്പോൾ നമ്മൾ സ്വദഖ നൽകുന്നത് കൊണ്ട് തിരിച്ചും സ്വദഖ കിട്ടുമെന്ന പ്രതീക്ഷയിലാണ് ചെയ്യുന്നതെങ്കിൽ ഏറ്റവും തരംകെട്ട പ്രവർത്തനമായി അത് മാറുകയാണ് ചെയ്യുന്നത്. കാരണം സ്വദഖയൊരിക്കലും തിരിച്ച് കിട്ടുമെന്ന, കിട്ടണമെന്ന പ്രതീക്ഷയിലാകരുത്. കുടുംബബന്ധം ചേർക്കുന്നവൻ പകരം കൊടുക്കുന്നത് കൊണ്ടെല്ലെന്ന പ്രവാചക വചനമാണ് പ്രസ്തുത പ്രസ്താവനയ്ക്ക് ആധാരം.
കുടികൂടലിന് നടക്കുന്ന നാട്ടാചരങ്ങളെക്കാൾ അപകടം പിടിച്ചതാണ് വിവാഹ ചടങ്ങിന്റെ സമയത്ത് നടക്കുന്ന ആചാരങ്ങൾ. പ്രത്യേകിച്ച് മൂത്ത സഹോദരൻ ഗംഭീരമായി മാല കെട്ടിക്കൊടുത്ത് വിവാഹ സമ്മതം നടത്തിയത് കൊണ്ട് ആ കുടുംബം അതേരീതിയിൽ ആർഭാഢത്തോടെയും ഗംഭീരത്തോടെയും വിവാഹ സമ്മതം നടത്തണമെന്ന ആചാരം. സത്യത്തിൽ ഇളയ സഹോദരന്റെ സാഹചര്യ സമ്മർദ്ദം കൊണ്ട് കുടുംബം പ്രതീക്ഷിച്ചത് പോലെ നടത്തിയിട്ടില്ലെങ്കിൽ പിന്നെ അവർ പറയുന്നത് പോലെ ആടണം. ഈ നവീന ചിന്തകളുടെ കെട്ടയിച്ച് ലളിതമായ ഇസ്ലാമിനെ പരിചയക്കൊടുക്കാൻ സാധിക്കണം.
നാട്ടാചാരങ്ങൾ ആരാധനയാണെന്ന് തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്ന സമുധായത്തോട് എത്ര ഭേദമൂതിയിട്ടും കാര്യമില്ല. അവരുടെ ഹൃദയങ്ങൾ സത്യമുൾകൊള്ളാൻ മാത്രം വിശാലമല്ല.
അതേപോലെ നാപ്പോളി എന്ന് പറയുന്ന ചടങ്ങുണ്ട്, കുട്ടിയെ പ്രസവിച്ച് നിഫാസ് രക്തം ശുദ്ധിയാകുന്ന സമയത്തുള്ള ചടങ്ങാണത്. സത്യത്തിൽ ഓരോ നാട്ടിലും വൈവിധ്യമാർന്ന രീതികളും സമ്പ്രദായങ്ങളൊക്കെസാണ്. മലബാർ ഭാഗങ്ങളിലെ ചില സ്ഥലത്ത് നാപ്പതിന്റെ അന്ന് മാത്രമേ പെണ്ണിനെ കാണാൻ സാധിക്കുമെന്ന അന്തമായ വിശ്വാസമുണ്ട് അത് തന്നെ നിശ്ചിത ആളുകളും നിശ്ചിത സമയവുമുണ്ട്. നിഫാസ് രക്തം പ്രസവത്തിന്റെ മുപ്പത്തഞ്ചാം നാൾ മുറിഞ്ഞാലും ഈയൊരു ധാരണ വെച്ച് അധികപേരും നിർബന്ധമായ കുളിയെ പിന്തിപ്പിക്കാറുണ്ട്. ആ സമയം മുതൽ കുളിക്കുന്നത് വരെയുള്ള അവളുടെ ആരാധനകളൊന്നും സ്വീകാര്യോഗ്യമെല്ലന്ന വിശ്വാസത്തിന് പുറത്താണ് അതൊക്കെ ചെയ്യുന്നത്. അങ്ങനെ തുടങ്ങി ഉൾകൊള്ളാൻ സാധിക്കാത്ത വിധത്തിൽ താറുമാറായ ഒരു സിസ്റ്റംമായി നമ്മുടെ സിസ്റ്റം മാറിക്കൊണ്ടിരിക്കുന്നു.
മാമൂലുകൾ ഒരുപക്ഷെ അനുഷ്ടനങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് കടന്ന് വന്നാൽ ദീനിനെ സംരക്ഷിക്കാൻ വേണ്ടിയെങ്കിക്കും അവൻ നോ പറയാൻ തയ്യാറാകണം. നൂഹ് നബിയുടെ കപ്പൽ കര കാണുമ്പോൾ വിശ്വാസികൾ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ.
അബ്ദുള്ള അഹ്മദ്
Leave a Comment: