Responsive Header with Dropdowns
Musthafa Taliparamba

Article Malayalam

Posted by admin on 2024-11-14 16:25:22
Views: 202

Musthafa Taliparamba

*യുക്തിസഹമേത്? _ ഇസ്ലാമോ സ്വതന്ത്ര ചിന്തയോ?* 


" യുക്തിസഹമേത്? ഇസ്ലാമോ സ്വതന്ത്ര ചിന്തയോ" എന്ന ശീര്‍ഷകത്തില്‍ ലിറ്റ്മസ് 24 ന്റെ ഭാഗമായി രവിചന്ദ്രനും ശുഐബുല്‍ ഹൈതമിയും തമ്മില്‍ നടന്ന സംവാദത്തിന് കോഴിക്കോട് നഗരം സാക്ഷിയായി. ഇരു സംവാദകരുടെയും വാദങ്ങളും മറ്റും കേട്ട് ചെറിയ രീതിയില്‍ വിലയിരുത്താനാണ് ഇവിടെ ഉദ്ദേശിക്കുത്.


ശുഐബുല്‍ ഹൈത്തമി തന്റെ പ്രഭാഷണം ഏറെ പ്രസക്തമായ ചോദ്യങ്ങള്‍ മുന്നോട്ടുവെച്ചു കൊണ്ടാണ് തുടങ്ങുത്. ഒന്ന്, എംപിരിക്കല്‍ എവിഡന്‍സ് (Empirical evidence)ഇല്ലാതെ ഒന്നും നാസ്തികര്‍ അംഗീകരിക്കില്ലെങ്കില്‍ പി ന്നെ മനുഷ്യന് യുക്തി ഉണ്ട് എന്നത് അവര്‍ എങ്ങനെയാണ് സ്ഥാപിക്കുക?. വിഷയത്തിന്റെ മര്‍മ്മത്തില്‍ തട്ടിയുള്ള ചോദ്യത്തിന് 30 മിനുട്ടിലെ വിഷയാവതരണത്തിലോ ചോദ്യോത്തരവേളകളിലോ കൃത്യമായ ഉത്തരം നല്‍കാന്‍ രവിചന്ദ്രന്‍ സാറിന് സാധ്യമായില്ല. യുക്തിയെ അവരുടെ ആശയാദര്‍ശത്തിന്റെ പരിധിയില്‍ തെളിയിക്കാന്‍ സാധ്യമാവാത്ത യുക്തിവാദികളുടെ യുക്തി വൈരുദ്ധ്യം ഇവിടെ പകല്‍വെളിച്ചം പോലെ വ്യക്തമാവുകയാണ്.


എല്ലാ ജ്ഞാനങ്ങളുടെയും മാതാവായ (philosophy is the mother of all knowledges) ഫിലോസഫിയെക്കുറിച്ച് ഊഹിച്ചും വാദിച്ചുമുള്ള സ്വപ്നസഞ്ചാരമാണെ രവിചന്ദ്രന്റെ പരാമര്‍ശം വളരെ മൗഢ്യമാണ്. ഫിസിക്‌സും മെറ്റാഫിസിക്‌സും കൂടിയതാണ് ഫിലോസഫി. ഫിലോസഫിയെ നിഷേധിച്ചാല്‍ പിന്നെ ശാസ്ത്രത്തെ തന്നെ നിഷേധിക്കേണ്ടിവരും. കാരണം, ഫിസിക്‌സില്‍ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചേരുത് Logic കൊണ്ടാണ്. Logic ഫിലോസഫിയുടെ അതിപ്രധാന ശാഖയാണുതാനും. ദൈവാസ്തിക്യം യുക്തിയിലൂടെ തെളിയിക്കപ്പെടും എന്നത് വ്യക്തമായപ്പോള്‍ പിന്നീട് വിഷയത്തില്‍നിന്നും തെിന്നിമാറി കാലാന്തരം ഇവര്‍ ഉയിച്ചു വരാറുള്ള ഇസ്ലാം വിമര്‍ശനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അത് സദസ്സിന്റെ കൈയ്യടി ലഭിക്കുതിന് ഏറെ സഹായകമായി. പ്രപഞ്ചത്തിന് ഒരു ദൈവമുണ്ടെന്നും അത് അല്ലാഹു ആണെന്നും അവന്‍ അയച്ച അനേകായിരം പ്രവാചകന്മാരിൽ അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി എന്നും യുക്തിയാല്‍ സമര്‍ത്ഥിക്കപ്പെട്ടു കഴിഞ്ഞാല്‍ ചര്‍ച്ച ഇവിടെ അവസാനിക്കും. പിന്നെ ദൈവികനിയമങ്ങളുടെ യുക്തി തേടി പോകേണ്ടതില്ലല്ലോ. താൻ തിരിച്ചറിഞ്ഞ അതോറിറ്റിയെ അംഗീകരിക്കുക എന്നതാണ് പിന്നീടുള്ള കടമ. ദൈവത്തിൻറെ അതോറിറ്റിയെ സമ്മതിച്ചുകൊണ്ട് പ്രത്യേക ഒരു കാരണത്തിനുവേണ്ടി ദൈവം ഇങ്ങനെ ചെയ്യുന്നു എന്ന് നമുക്ക് പറയാവുന്നതല്ല എങ്കിലും പ്രാപഞ്ചികമതമായ ഇസ്ലാമിൻറെ നിയമവിലക്കുകൾക്കൊക്കെ അല്ലാഹു പൊരുളുകൾ വെച്ചിട്ടുണ്ട്.  

അതിനെ ചുറ്റിപ്പറ്റി മഖാസിദു ശരീഅ' എന്ന വിജ്ഞാന ശാഖ തന്നെയുണ്ട്. അത് കൃത്യമായി പണ്ഡിതന്മാര്‍ ധാരാളം ഗ്രന്ഥങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. എല്ലാത്തിനുമുപരി, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനം പരലോക വിജയമാണ്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നു? എന്തുകൊണ്ട് എന്ന ചോദ്യത്തിന് "ഞാന്‍ അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞതുകൊണ്ട് ചെയ്തു. അവയിലൊക്കെ എൻറെ ഇരുലോക നന്മകളാണ് കുടികൊള്ളുന്നത് " എന്ന നിലയിലേക്ക് അവന്റെ വിശ്വാസം രൂഢമൂലമാവുമ്പോഴാണ് യഥാര്‍ത്ഥ വിശ്വാസിയാകുത്.



വിവരമുള്ള ഏതൊരാള്‍ക്കും അല്ലാഹുവിനെ നിഷ്പ്രയാസം കണ്ടെത്താന്‍ സാധ്യമാകും. കാരണം, നാം ജീവിക്കുന്ന ഭൂമി നമ്മള്‍ ശ്വസിക്കുന്ന വായു, വെള്ളം തുടങ്ങിയവയെല്ലാമുൾക്കൊള്ളുന്ന പ്രപഞ്ചം സ്വമേധയാ ഉണ്ടായി എത് ബുദ്ധിക്ക് അംഗീകരിക്കാന്‍ സാധ്യമാകാത്തതാണ്. കാരണം, ആധുനികതയുടെയും ശാസ്ത്ര പുരോഗതിയുടെയും ലോകത്ത് ഇന്ന് നാം കാണുന്ന നിർമ്മിത ബുദ്ധി(Artificial intelligence) എന്ന സംവിധാനത്തിന് പിന്നില്‍ പോലും ഒരു നിർമാതാവ് ഉണ്ടെങ്കില്‍ അതി സങ്കീര്‍ണമായ ഈ മനുഷ്യ ശരീരത്തിനും പ്രപഞ്ചത്തിനും പിന്നിലൊരു സൃഷ്ടാവ് ഉണ്ടെന്നത് അനിഷേധ്യ സത്യമാണ്. ഖുർആനിൻ്റെ അക്ഷയലോകത്ത് കൂടെ ഒന്ന് സഞ്ചരിക്കൂ. സൃഷ്ടാവായ അല്ലാഹുവിനെ നമുക്ക് തിരിച്ചറിയാം.


Leave a Comment: