Travelogue Malayalam
Posted by admin on 2024-10-31 03:56:43
Views: 130
പൂനെ എക്‌സ്പ്രസും കാത്ത് കണ്ണൂര്‍ റെയില്‍വേ സ്റ്റേ്ഷനില്‍ ഞാനും സിയാസും നില്‍ക്കുകയായിരുന്നു. യാത്ര പോകുമ്പോള്‍ നേരത്തേയെത്തണമെന്ന തിയറി ആദ്യമായി നിറവേറ്റിയതിന്റെ സന്തോഷവും വേര്‍ ഈസ് മൈ ട്രൈനില്‍ അഞ്ച് മണിക്കൂര്‍ വൈകിയോടുന്ന ട്രൈന്‍ കണ്ടപ്പോഴുള്ള രോഷവും ഒരുപോലെ അനുഭവിച്ചു. ഓടിപ്പിടിച്ച് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ തിക്കിത്തിരക്കി ഇരച്ച് കയറുമ്പോള്‍ ഹമലിന്റെയും ഹുക്കയുടെയും മണം ഫസ്റ്റ് സെന്‍സില്‍ തന്നെ മൂക്കിലേക്ക് കയറി. കൊങ്കണ്‍ റൂട്ടിലൂടെ ട്രൈന്‍ കടന്ന് പോകുമ്പോള്‍ നീളമുള്ള തുരങ്കങ്ങളും ബംഗാളികളുടെ കൂവി വിളികളും എന്നും രസകരമായ ഓര്‍മ്മയാണ്.
പാന്‍വല്‍ ജംഗ്ഷന്‍ എത്തയപ്പോഴേക്കും വടാപാവും ഇഞ്ചിച്ചായയുടെയും നേര്‍ത്ത ഗന്ധമെത്തിയപ്പോഴാണ് മുംബൈ യാത്ര തുടങ്ങിയത് പോലെ തോന്നിയത്. അങ്ങനെ അവിടെ നിന്നും hhghghghghg കള്ളവണ്ടി കയറിയപ്പോള്‍ നല്ല പേടി പിടികൂടി. കരണം ആദ്യമായിട്ടാണ് കള്ളവണ്ടി യാത്ര ആസ്വദിക്കുന്നത്. മുംബൈ നഗരത്തിലെത്തിയാല്‍ ആരും ബാഗ് പിന്‍ വശമാക്കി നടക്കാറില്ല. അത്രയും മോഷണവും അനാചാരവും നടക്കുന്ന തെരുവാണ്. മുംബൈ സ്റ്റേഷനിലിറങ്ങുമ്പോള്‍ തന്നെ പൊലീസിന്റെ കാല്‍ കീഴില്‍ കിടന്ന് കരഞ്ഞ് കാലുപിടിക്കുന്ന ഒരു കള്ളനെ കണ്ടാണ് ഞങ്ങളുടെ രണ്ടാമത്തെ യാത്ര ആരംഭിക്കന്നത്. മതേരന്‍ എന്ന ഒറ്റ മൈന്റുമായി നടക്കുമ്പോഴാണ് ടെന്റിന്റെ സ്റ്റിക്ക് കാണുന്നില്ലെന്ന് സിയാസ് പറഞ്ഞത്. ടെന്റ് കുറച്ച് കൂടെ ഓടിയിട്ട് മതിയെന്ന് ഞാന്‍ ഫയറായി.
നാട്ടില്‍ നിന്ന് പായ്ക്കാക്കിയ ബ്രഡ്ഡും ജാമും ഏകദേശം കഴിഞ്ഞു. കുറച്ച് ബിസ്‌കറ്റും ബണ്ണും വാങ്ങി മതരനിലേക്ക് ഷെയര്‍ ടാക്‌സി പിടിച്ചു. കറുപ്പും മഞ്ഞയും ജടകലര്‍ന്ന് നൈന്‍ന്റീന്‍സിലെ രാജാവായിരുന്ന ഞങ്ങളുടെ യാത്രാവാഹിനി മതേരനിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഏഷ്യയിലെ ഏക വാഹന നിരോധിത ഗ്രാമത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നുവെന്ന എന്റെ ചിന്ത മ്മെളെ വേട്ടയാടാന്‍ തുടങ്ങി.
റീല്‍സില്‍ കാണുന്ന മഞ്ഞ പുതച്ച മതേരന്‍ തന്നെ ഞങ്ങളെ സ്വാഗതം ചെയ്തു. കുതിരയും ശാന്തമായി സംസാരിക്കുന്ന ജനങ്ങളുമാണ് മതേരനിലെ അന്തരീക്ഷം. ശാന്തസുന്ദരമായ ഭൂമിയിലെ സ്വര്‍ഗമെന്ന് അതിനെ വിളിക്കും. അവിടെ നിന്ന് രണ്ട് ചായക്ക് പറഞ്ഞിരിക്കുമ്പോഴാണ് മലകളെ മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ ടോയ് ട്രൈന്‍ പോകുന്നത് കണ്ടത്. മണിക്കൂറുകള്‍ ഗാപ്പെടുത്ത് ഓടുന്ന ട്രൈന്‍ ആയത് കൊണ്ട് ടിക്കറ്റ് എടുക്കുന്ന പ്ലാന്‍ തന്നെ സ്വപ്‌നം കണ്ടില്ല. ചായ മോന്തി കഴിയാറായപ്പോഴാണ് മൂന്ന് പിള്ളേര് അവിടേക്ക് വന്നത്. ഏത് കാട്ടില്‍ പോയി ഒളിച്ചലും മലയാളികളുണ്ടെന്ന് പറയുന്നത് സത്യമാണ്. അവര്‍ ഞങ്ങളോട് വന്ന് ഹായ് പറഞ്ഞപ്പോള്‍ സിയാസ് ഇടപെട്ട് സംസാരങ്ങള്‍ തുടങ്ങി. പിന്നെ എന്നെയും തനിച്ചാക്കി മൂന്ന് പേരെയും കിട്ടിയ സന്തോഷത്തില്‍ അവന്‍ നടന്ന് പോയി. കുറേ കൂടി കഴിഞ്ഞപ്പോള്‍ നമ്മുടെ ഫീല്‍ഡില്‍ തന്നെ പഠിക്കുന്നവരാണെന്ന് മനസ്സിലായി. പിന്നീടുള്ള മുംബൈ യാത്രകള്‍ ഞങ്ങള്‍ അഞ്ച് പേര് കൂടിയിട്ടുള്ളതാണ്.
നൈറ്റ് ടെന്റടിച്ച റോഡരികില്‍ ചാകല്‍ മഴയുടെ ശബ്ദം കേട്ട് ഞങ്ങള്‍ ചുറ്റുമിരുന്നു. ഹോസ്റ്റല്‍ ലൈഫും ടീച്ചേഴ്‌സിനെ കുറിച്ചും നൈറ്റ് പന്തണ്ട് മണി വരെ സംസാരിച്ചിരുന്നു. യാത്രയില്‍ കിട്ടുന്ന ഏറ്റവും മനോഹരമായ നിമഷങ്ങളിലൊന്നാണ് ഇത്തരം സംസാരങ്ങള്‍.
Leave a Comment: