Profile Malayalam
Posted by admin on 2024-10-14 03:28:40
Last Updated by admin on 2024-11-21 06:37:38
Views: 62
ഇന്ത്യൻ വ്യവസായത്തിന്റെ പ്രവാചകൻ, രത്തൻ ടാറ്റ
ഡിസംബറിന്റെ തണുപ്പുള്ള രാത്രിയിൽ മുംബൈ നഗരത്തിൽ ഒരു മനുഷ്യൻ ജനിച്ചു. ന്യൂയോർകിലെ കോർണൽ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി നേരെ ടാറ്റ ഗ്രൂപ്പിന്റെ മാനേജർ ഉദ്യോഗസ്ഥനായിട്ട് വേഷമിട്ടു. നീണ്ട 21 കാലം കമ്പനിയെ ലോകോത്തര നിലവാരത്തിലേക്ക് വളർത്തി കൺ കണ്ട സംരഭകർക്കെല്ലാം ദൈവമായി മാറിയ ആ മനുഷ്യനെ ലോകം രത്തൻ ടാറ്റയെന്ന് വിളിച്ചു. ഒരു വലിയ ഓർമ്മപ്പെടുത്തലായി അദ്ദേഹം നടന്നു പോയപ്പോൾ വാർത്താ മാധ്യമങ്ങളൊക്കെ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ഒരേ സ്വരത്തിലായിരുന്നു. “എകണോമിക് ക്ലാസിലെ കോടീശ്വരൻ”, സത്യത്തിൽ രത്തൻ ടാറ്റയുടെ വിയോഗ വാർത്തക്ക് ശേഷം വെള്ള ജുബ്ബയും പൈജാമയുമിട്ട ചെറുപ്പക്കാരനാരെന്നായിരുന്നു എന്റെ കണ്ണിൽ ഉടക്കിയത്. സത്യത്തിൽ ആ ചെറുപ്പക്കാരന്റെ പേരാണ് ശാന്തനു. ചെറിയൊരു ബിസിനസ്സ് പ്രൊപ്പോസിലൂടെ വലിയ സൗഹൃദ വലയമുണ്ടാക്കി അവസാനം കമ്പനിയുടെ തലയെടുപ്പുള്ള കുട്ടി മാനേജറായി ശാന്തനു ടാറ്റ ഗ്രൂപ്പിൽ സജീവമീയി. പെറ്റ്സിനോടുള്ള അടങ്ങാത്ത ഇഷ്ടമായിരുന്നു അവർ തമ്മിൽ അടുക്കാനുള്ള കാരണം. പിന്നീട് രത്തൻ ടാറ്റയുടെ കൂടെ ചിരിപ്പിക്കാനും യാത്ര ചെയ്യാനുമൊക്കെ ആ ചെറുപ്പക്കാരനായ ബിസിനസ്സ് മാനിനായി.
ഏറ്റവും വിശ്വാസ്യതയുള്ള ഇലക്ട്രോണിക് സ്റ്റോർ ചെയിൻ ഉടമ, ഇന്ത്യയിലെ ഐടി കമ്പനിയുടെ ബോസ്, ലോകത്തറിയപ്പെട്ട 5 സ്റ്റാർ ഹോട്ടൽ ശൃംഖലയുടെ ഉടമ, ഇന്ത്യൻ സാമ്പത്തിക മേഖലയുടെ നട്ടെല്ല്, ലോകത്തെ ഏറ്റവും വലിയ ലക്ഷറി കാർ ബ്രാഡുകളുടെ ഉടമ, നിരവധി എയർ ക്രാഫ്റ്റും പ്രൈവറ്റ് ജറ്റും സ്വന്തമായുള്ളൊരാൾ,
സഞ്ചരിക്കാറുള്ളത് എകണോമിക് ക്ലാസിലും ഭക്ഷണം കഴിക്കുന്നത് സ്റ്റാറില്ലാത്ത ഹോട്ടലിലും വിശേഷിപ്പിക്കാൻ തുടങ്ങിയാൽ അറ്റമില്ലാതെ നീളുന്നത് കൊണ്ട് ഇന്ത്യൻ വ്യാവസായിക രംഗത്തെ പ്രവാചകനാണ് രത്തൻ ടാറ്റയെന്ന് പറയാം.
രത്തൻ ടാറ്റ സഞ്ചരിക്കാറുള്ളത് എകണോമിക് ക്ലാസിലും ഭക്ഷണം കഴിക്കാറുള്ളത് സ്റ്റാറില്ലാത്ത ഹോട്ടലിലുമാണ്. അത് തന്നെയാണ് അദ്ദേഹം കൈമാറിയ ബിസിനസ്സ് ട്രിക്ക്. ആസ്ഥിതകളുടെ പെരുപ്പത്തിൽ ഇന്ത്യയിലെയോ ലോകത്തിലെയോ മറ്റു കോർപറേറ്റ് ബീമന്മാരുടെ കൂടെ നിൽക്കാനോ ഷെയർ പങ്കിടാനോ അദ്ദേഹം തയ്യാറാകാത്തതിന്റെ കാരണവും ഒരുപക്ഷെ അതാകാം. ഫോക്സ് ലിസ്റ്റിലെ സമ്പന്ന പട്ടികയിൽ ഒരിക്കൽ പോലും പേരു വരാത്ത രത്തൻ ജീവിത കാലത്തിന് ശേഷം എല്ലാവരോടും പറഞ്ഞ് കൊടുക്കുന്ന വലിയ സന്ദേശം ഓർമ്മിക്കപ്പെടാൻ സമ്പന്നനാകണമെന്നില്ല പാവപ്പെട്ടവനെ സമ്പന്നനാക്കിയാൽ മതിയെന്ന തിയറിയാണ്.
രത്തൻ ടാറ്റയുടെ ടക്ക് ചെയ്ത ഷേർട്ടും വില തോന്നിക്കാത്ത പാൻസിലൂടെയും അളക്കാൻ മാത്രം നിന്നാ മതി, ആ മനുഷ്യനെത്ര മഹാനാണെന്ന് തിരിയാൻ. വ്യവസായ രംഗത്ത് ഇന്ത്യയെ മറ്റുള്ളവർക്ക് മനസ്സിലാകാൻ മാത്രം പരിചയപ്പെടുത്തിക്കൊടുത്ത വേറൊരു സംരംഭകനുമുണ്ടാകില്ലെന്ന് തീർച്ചയാണ്. മേഡ് ഇൻ ഇന്ത്യയുടെ കൂടെ പ്രൗഡ്ലിയെന്നൊരു വാക്കാണ് ഞാനീ പറഞ്ഞതിന്റെ ആകെ തുക. ഗുഡ് ബൈ ദി ഗ്രേറ്റ് മാൻ.
Leave a Comment: