Responsive Header with Dropdowns
By Razi V M

Article Malayalam

Posted by admin on 2024-08-08 01:52:56
Last Updated by admin on 2024-11-12 09:30:09
Views: 118

By Razi V M

ഇസ്‌റാഈലിന്റെ വംശഹത്യയില്‍ വെന്ത്മരിക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ അലമുറകളുംകരച്ചിലുമാണ് കഴിഞ്ഞ എട്ട് മാസമായി ലോകം കേട്ട് കൊണ്ടിരിക്കുന്നത്. ആറ് ദശലക്ഷം അഭയാര്‍ത്ഥികള്‍ഗസ്സയിലും മറ്റു രാജ്യങ്ങളിലുമായി നിലവില്‍ അഭയം തേടി കഴിയുന്നുണ്ട്ജോര്‍ദാനും സിറിയയുംലെബനാനുമടങ്ങുന്ന അഭയാര്‍ത്ഥി സൗഹൃദ രാഷ്ട്രങ്ങള്‍ അവര്‍ക്കൊരുക്കുന്ന സൗകര്യങ്ങള്‍ ലോകത്തിന്നല്‍കുന്ന ആശ്വാസം ചെറുതല്ല. കാരണം അതിദയനീമായ അവസ്ഥാന്തരങ്ങളിലൂടെയാണ് ഫലസ്തീനിലെ പിഞ്ച്കുഞ്ഞുങ്ങളടക്കം കടന്ന്‌പോയിക്കൊണ്ടിരിക്കുന്നത്. ബലിപെരുന്നാളിന്റെ മീപ ദിവസങ്ങളില്‍ നുസൈറാത്ത്അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്‌റായേല്‍ നടത്തിയ റെയ്ഡാക്രമണം ഏറെ ഭീകരമായിരുന്നു. ബലി പെരുന്നാള്‍ആഘോഷങ്ങളാരംഭിച്ച ഫലസ്തീനികള്‍ പെരുന്നാള്‍ കോടിയും മറ്റ് ആവശ്യ സാധനങ്ങളും വാങ്ങുന്നതിരക്കിലാണ് ബോംബുകള്‍ വര്‍ഷിച്ചതും വെടിയുണ്ടകള്‍ വീണതും. 

ഇന്ത്യയിൽ നിന്ന് ഫലസ്തീനിലേക്കയച്ച രണ്ടര ദശലക്ഷം യു.എസ് ഡോളർ സഹായം UNRWA യുടെഫണ്ടിലേക്ക് എത്തിയത് കൊണ്ട് 58 ഓളം ക്യാമ്പിലേക്ക് മുടങ്ങാതെ ഭക്ഷണങ്ങളായും ശിരോവസ്ത്രങ്ങളായുംസഹായങ്ങളെത്തുന്നുണ്ട്.

 

ഫലസ്തീനിലും അയല്‍ രാജ്യങ്ങളിലുമായി കഴിയുന്ന അഭയാര്‍ത്ഥികളെ കുറിച്ചുള്ള അന്വേഷണത്തില്‍അവര്‍താമസിക്കുന്ന ടെന്റുകളുടെ പല കൗതുകങ്ങളിലേക്ക് കൂടി കണ്ണെത്തിച്ചുതന്നു. കണ്ണില്‍ ചോരയും മനസ്സില്‍നന്മയുമുള്ള കുറച്ചധികം മനുഷ്യരുടെ സഹായസ്തങ്ങള്‍ കൊണ്ട് മാത്രം ജീവിച്ച് പോകുന്ന ആഅഭയാര്‍ത്ഥികളെയും അവര്‍ താമസിക്കുന്ന ടെന്റുകളെയും പരിചയപ്പെടുത്തുകയാണ് ഇവിടെ.

 

നുസൈറാത്തിലെ ബാല്യങ്ങള്‍

1948 ലെ യുദ്ധാനന്തരം സ്ഥാപിതമായതാണ് ഗാസ മുനമ്പിലെ നുസൈറാത്ത് ക്യാമ്പ്. ഗസ്സയിലെ ഏറ്റവുംതിരക്കുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നായ ഇവിടെ 85,409 നിരാലമ്പരായ ഫലസ്തീനികളാണ്തിങ്ങിപ്പാര്‍ക്കുന്നത്.  ക്യാമ്പിന് മേലാണ്പെരുന്നാളിന് തൊട്ട് മുമ്പ് ഇസ്‌റാഈലിന്റെ ക്രൂര നഖങ്ങള്‍പതിച്ചത്. 

 

നുസൈറാത്ത് ക്യാമ്പിൽ അഭയം തേടി ഫലസ്തീനികളുടെ ശരാശരി കണക്ക് അവർക്ക് അനുവദിക്കപ്പെട്ടആവിശ്യ സാമഗ്രികളെക്കാളും അധികമാണ്. വരിലേക്ക് എത്തിപ്പെടുന്ന റിലീഫ് പ്രവർത്തനങ്ങൾ കൈകാര്യംചെയ്യുന്നത് UNRWA നേരിട്ടായത് കൊണ്ട് അത്ര ദാരിദ്ര്യം അനുഭവപ്പെടാറില്ല. എങ്കിലും ഇസ്റായേൽ സേനനടപ്പാക്കിയ ഫിഷ്-ട്രോളിങ്ങുംജോലിയുടെ ലഭ്യതക്കുറവും അവരെ സാരമായി ബാധിച്ചിട്ടുണ്ട്.

 

പ്രധാന പ്രശ്നങ്ങൾ

വൈദ്യുതിയുടെ മുടക്കം

ഉയർന്ന ജനസംഖ്യാ നിരക്ക്

ആരോഗ്യകരമായ കുടിവെള്ള ക്ഷാമം

 

നൂര്‍ ശംസും കരച്ചിലുകളും

വെസ്റ്റ് ബാങ്കിന്റെ വടക്കുവശത്ത് നിലയുറപ്പിച്ച ചെറിയ ചെറിയ ടെന്റുകളാണ് നൂര്‍ ശംസ്. അഭയാര്‍ത്ഥികളെകൊണ്ടെല്ലാതെ തുടങ്ങിയ പൂര്‍വ്വം ടെന്റുകളിലൊന്നാണ് ഇത്. 1952 ല്‍ ജെനീന്‍ പ്രദേശങ്ങളില്‍ കഴിയുന്നവര്‍മഞ്ഞുവീഴ്ച്ച കാരണം മാറിത്താമസമാക്കിയതോടെയാണ്  ടെന്റില്‍ താമസമാരംഭിച്ചത്. നിരന്തരമായകാലാവസ്ഥാ വ്യതിയാനം കാരണംഇതിലെ തമാസക്കാര്‍ ഗസ്സയുടെ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയുംഅതോടെ നൂര്‍ ശംസ് ആളൊഴിഞ്ഞ പാര്‍പ്പിടമാവുകയും ചെയ്തു. ഇന്ന് അധിനിവേശകരുടെ അക്രമണംകനത്തതോടെകാലാവസ്ഥ പ്രതികൂലമാണെങ്കില്‍ പോലും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ഇവിടെ താമസിക്കാന്‍നിര്‍ബന്ധിതരായിരിക്കുകയാണ് പല ഫലസ്തീനികളും.

 

റഷീദിയ അഭയകേന്ദ്രം

1982-87 നിടയില്‍ നടന്ന ലബനീസ് ആഭ്യന്തരയുദ്ധാനന്തരം രൂപീകൃതമാ അഭയകേന്ദ്രമാണ് റഷീദിയ. അര്‍മേനിയയില്‍ നിന്ന് വന്ന കുടിയേറ്റക്കാരും ഫലസ്തീനികളും ഒരുമിച്ച് താമസിക്കുന്ന  അഭയകേന്ദ്രത്തിന്സ്‌നേഹത്തിന്റെ കഥകള്‍ റയാനുണ്ട്. പില്‍കാലത്ത് രണ്ട് ഭാഗങ്ങളായി വിഭജിച്ച റഷീദിയ ക്യാമ്പിനെ ഫ്രഞ്ച്ഗവണ്‍മെന്റും ലസ്തീന്‍ ഗവണ്‍മെന്റുമാണ് പുനസ്ഥാപിച്ചത്.

 

റഷീദിയ അഭയകേന്ദ്രത്തിൽ നിലവിലുള്ള നാല് വിദ്യഭ്യാസ കേന്ദ്രങ്ങൾ അവരുടെ സാക്ഷരതയെ എല്ലാ നിലക്കുംഉത്തേജിപ്പിക്കാൻ സഹായകമാകും. SSN ( Social Safety Net) ന്റെ കീഴിലാണ് ക്യാമ്പിലേക്ക്  റിലീഫ്പ്രവർത്തനങ്ങളെത്തുന്നതും അവർ സുഖകരമായി ടെന്റടിക്കുന്നതും. 

 

ദഹീശിയയിലെ സിവിലിയന്‍സ്

ജെറുസലേമിലെ 45 ലധികം ഗ്രാമവാസികള്‍ക്ക് അഭയം നല്‍കിയ പുരാതന ഭയകേന്ദ്രമാണ് ദഹീശിയ. ബത്‌ലഹേമിലെ പുരാതന അഭയകേന്ദ്രങ്ങളിലൊന്നായി എണ്ണപ്പെടുന്ന ദഹീശിയക്ക് ചരിത്രത്തില്‍പ്രാധാന്യമേറെയുണ്ട്. അറബ്-ഇസ്‌റായേല്‍ യുദ്ധത്തിന് ശേഷം പലായനം ചെയ്‌തെത്തിയ 4500 അഭയാര്‍ത്ഥികള്‍ക്കാണ്  ടെന്റ് ഒരുക്കിയതെങ്കിലും അവരൊക്കെ പുതിയ വീടെടുത്ത് നഗരങ്ങളിലേക്ക്മാറിപ്പോയതോടെ  ടെന്റിന് പ്രാധാന്യം കുറയുകയും കാലിയാവുകയും ചെയ്തിരുന്നു.

 

ഒന്നാം ഇൻതിഫാദയുടെ കാലത്ത് രൂപം കൊണ്ട  ക്യാമ്പിലേക്ക് വിവി രാജ്യങ്ങളുടെ റിലീഫ് വാഹനങ്ങൾഎത്തുന്നതായി കണക്കുകൾ പറയുന്നുണ്ടെങ്കിലും സത്യത്തിൽ അതൊക്കെയും സൈന്യത്തിന്റെ കണ്ണിൽ പെട്ട്മുടങ്ങാറുണ്ടെന്നാണ് വാസ്തവം. നിലവിൽ 18869 അഭയാർത്ഥികൾ  ക്യാമ്പിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

 

ആശ്വാസം തീർക്കുന്ന UNRWA 

 

1948  യുഎൻ അവതരിപ്പിച്ച ഫലസ്തീൻ സൗഹൃദ നിയമം ഇന്നും ചരിത്രം ഓർത്ത് വെക്കാൻ ഒത്തിരികാരണങ്ങളുണ്ട്. The United Nations Relief and Works Agency for Palestine Refugees in the Near East (UNRWA) ഇതിന്റെ ഫലമായിരുന്നു. വിവിധയിടങ്ങളിൽ അഭയം തേടിയവർ കാലങ്ങളായി സ്വന്തം രാജ്യത്തേക്ക്തിരിച്ച് വരാൻ ആഗ്രഹിക്കുന്നതിന്റെ തടസ്സം നീക്കാന്‍ ഇത് ഏറെ സഹായകമായി.  ചെറുതും വലുതുമായ ട്ടേറെകാര്യങ്ങളാണ് UNRWA ഹ്രസ് കാലത്തിനുള്ളിൽ ചെയ്ത് തീർത്തത്.  കഷ്ടത അനുഭവിക്കുന്ന ഫലസ്തീന്‍അഭയാര്‍ത്ഥികള്‍ക്കായിഎന്നെന്നും ഓർമ്മിക്കപ്പെടാൻ മാത്രം മാനുഷിക സഹായസഹകരണങ്ങൾ ഈസംഘടന ചെയ്തിട്ടുണ്ട്. ജീവന്‍ പണയം വെച്ചാണ് ഇന്നും അവരുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സഹായങ്ങളുമായിഅഭയാര്‍ത്ഥികള്‍ക്കൊപ്പം നിലകൊള്ളുന്നത്. 

 

 പ്രയാസങ്ങള്‍ക്കെല്ലാം ഇടയിലും അഭിമാനം പണയപ്പെടുത്താനോ സ്വതന്ത്രഫലസ്തീന്‍ എന്ന സ്വപ്നംമാറ്റിവെക്കാനോ ഒരിക്കല്‍ പോലും ലസ്തീനികള്‍ തയ്യാറായിട്ടില്ലെന്നത് ലോകത്തെ തന്നെഅല്‍ഭുതപ്പെടുത്തുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങളെക്കാൾ മൂന്നിരട്ടി ആയുധംനിലവിൽ ഫലസ്തീന്റെ മണ്ണിൽ വർഷിച്ച് കഴിഞ്ഞുവെന്നാണ് കണക്ക്. എന്നിട്ടും അവരുടെ മനോധൈര്യത്തിന്പോറലേല്‍പിക്കാന്‍ പോലും ജൂതസൈന്യത്തിന് ആയിട്ടില്ല.  മനോധൈര്യത്തിന് നോബേൽ പുരസ്കാരംനല്കിയാല്‍ പോലും കുറഞ്ഞുപോവുകയേ ഉള്ളൂ. കുറവാണെന്ന് തോന്നുന്നു. 3.4 ദശലക്ഷം അഭയാർത്ഥികൾഅതിത്ഥി രാജ്യത്ത് പൗരത്തത്തോടെ ജീവിക്കുമ്പോൾ 2.5 ദശലക്ഷം അഭയാർത്ഥികൾ മാത്രമേ വെസ്റ്റ് ബാങ്കിലുംഗസ്സയിലുമായി ജീവിക്കുന്നുള്ളൂ. ദയനീയാവസ്ഥയുടെ അങ്ങേയറ്റത്തുള് ശിക്ഷാമുറകളൊക്കെ ഇക്കാലമത്രയുംആ ജനത അനുഭവിച്ച് കഴിഞ്ഞിട്ടുണ്ടാകും. ഗസ്സയുടെ രാഷ്ട്രീയാധികാരം ഹമാസ് സ്ഥാപിച്ചതോടെയാണ്അഭയാർത്ഥികളുടെ പ്രതീക്ഷ വീണ്ടും അസ്തമിച്ചത്. മാനുഷിക മൂല്യങ്ങൾ പോലും ലഭിക്കാതെ ഓരോ ദിനങ്ങളുംകഴിച്ച് കൂട്ടുന്നതിന്റെ ആഗോ താത്പര്യം ഫലസ്തീൻ രാജ്യത്തിന്റെ സ്വാതന്ത്യം തന്നെയാണ്.

 

Leave a Comment: