Responsive Header with Dropdowns
By Nashid Azad Nagar
Feature Malayalam

Posted by admin on 2024-08-05 16:46:44 | Last Updated by admin on 2024-09-16 19:08:54

views: 104


By Nashid Azad Nagar

ഈ മാസം തുടങ്ങിയപ്പോൾ തന്നെ എന്നുള്ളിലൂടെ നമ്മൾ സൽസബീലുകാരായി ജീവിച്ച അതിമനോഹര നിമിഷങ്ങളും കളിതമാശകളും നിറഞ്ഞു നിന്നിരുന്നു.

ഇന്ന് അബ്ദു ആഗസ്റ്റ് ആറിനെ പറ്റി എന്തെങ്കിലുമെഴുതണമെന്ന് പറയുമ്പോൾ ഉള്ളിൽ അത്രമേൽ ഹൃദയത്തോട് ചേർന്ന ഒരോർമ്മക്കാലവും പിന്നീട് ഞാൻ വരവേറ്റില്ല എന്ന മറുപടിയായിരുന്നു.

എഴുതി തുടങ്ങിയതവിടെ നിന്നല്ലെങ്കിലും വരി തെറ്റാതെ എഴുതാൻ പഠിച്ച അക്ഷരമുറ്റമായിരുന്നത്. ഏവർക്കും വർഷത്തിലൊരു സ്പെഷ്യൽ ഡേ ഉണ്ടാകും അത് ഓരോ വ്യക്തിക്കനുസരിച്ച് പല ദിവസങ്ങിലായിരിക്കും പക്ഷേ നമ്മൾ സൽസബീലുകാരോട് ചോദിച്ചാൽ നമ്മുടെയല്ലാം ഏറ്റവും മെമ്മറബളായ ഒരു പൊൻപുലരിയാണ് ആഗസ്റ്റ് 06.

പത്ത് വർഷങ്ങൾക്കപ്പുറം പലദേശങ്ങളിൽ നിന്ന് പല വീട്ടിൽ നിന്നും അപരിചിതരായി എത്തിയ നമ്മുടെ കൂട്ടുകെട്ടിന് ഇന്ന് സൗഹൃദം എന്ന ലേബലും കുറച്ചിലാകും. ഞങ്ങളിൽ നിന്നും നമ്മളിലേക്ക് ചേക്കേറിയ ഒറ്റ മനസ്സുള്ള ഒരു കൂട്ടമാണ് ചുരുക്കി പറഞ്ഞാൽ സൽസബീലുകാര് .


കൂട് വിട്ടിട്ടും നീലാകാശത്ത് പാറി പറക്കാനാകുന്നത് തന്നെ അവർ പകർന്ന കരുത്ത് കൊണ്ടാണ്.


പൊൻപുലരി

2015 ആഗസ്റ്റ് 06 മുതൽ പിന്നെ ഇങ്ങോട്ടുള്ള എല്ലാ ആഗസ്റ്റ് 06 ഉം എന്റെ ജീവിതത്തിൽ അലെങ്കിൽ സൽസബീലുകാരുടെ ജീവിതത്തിൽ ഓർമ്മകളുടെ തിരയിളക്കം നടക്കുന്ന സുന്ദര സുദിനമാണ്. ഒരു സുപ്രഭാതത്തിൽ ഒന്നുമറിയാതെ വീട്ടുകാരെയും കുടുംബക്കാരെയും വിട്ടകന്ന് ഫലാഹിന്റെ വിജയ ചോട്ടിൽ കാൽ കുത്തിയപ്പോൾ ഇന്നും തിരിയാത്ത ഇതുവരെ അനുഭവിക്കാത്ത പേരറിയാത്തൊരു വികാരമായിരുന്നു. ഉമ്മമാരുടെ  കൈകളിൽ തൂങ്ങി അന്നവിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഉമ്മാരുടെ കൺകളിൽ ഉറവ പൊട്ടിയ കണക്കെ കണ്ണീർ ചാലുകളും നമ്മിൽ ഇതുവരെ വിരിഞ്ഞു കാണാത്ത ഹൃദ്യമായ പുഞ്ചിരിയുമായിരുന്നു. പിന്നീട് നമ്മെ തനിച്ചാക്കി ഉപ്പ ഉമ്മമാർ അവിടുന്ന് പടിയിറങ്ങിയ ആ ചെറിയ ഏകാന്ത നിമിഷത്തിൽ മൊട്ടിട്ട ഗുരു സൗഹൃദ ബന്ധങ്ങളാണ് ഇന്നും നമുക്ക് വഴിതെളിച്ചു തരുന്ന ജ്വലൽ വിളക്കുകൾ
     
പെരുന്നാൾ സുദിനം പോലെ
പുതുമഴ തീർത്ത അനുഭൂതി പോലെ
യാത്രകളിൽ മനംമയക്കിയ പ്രകൃതിയുടെ വശ്യ സൗന്ദര്യം പോലെ എന്റെ ഖൽബിലെ ഫേവററ്റ് ഫോൾഡറിൽ ഇടം പിടിച്ച സുന്ദര സുദിനം കൂടിയാണ് ആഗസ്റ്റ് 06

വർഷം 9 കഴിഞ്ഞിട്ടും ഓർമ്മകളിലിന്നും പുതുമയോടെ നിൽക്കുന്ന പൊൻപുലരി

Leave a Comment: