വരവ്
അവൾ കരഞ്ഞപ്പോൾ
ചലനമറ്റ മണ്ണിനും
ജീവനില്ലാ സസ്യങ്ങൾക്കും
ദാഹിച്ച തായ്‌വാരങ്ങൾക്കും
പുതുജീവനുണർന്നു..
പിന്നെ കരഞ്ഞപ്പോൾ
ചില പാവപ്പെട്ടവരും
സസ്യമൃഗങ്ങളും
ചില നാടുകളുമൊന്നിച്ചു
കൂടെകരഞ്ഞു..
ചിലരെ കണ്ണീരാലും
സന്തോഷത്താലും
കണ്ടുമുട്ടിയവൾ
ഒരുനാൾ മടങ്ങി…
മലയാളം · Poem
വരവ്
✍ MUHAMMED JALAL.C · 📅 09 Sep 2026 · 👁 3