മരണം
മരണം ഒരു അവസാനം മാത്രമല്ല,
മറ്റൊരു നിശ്ശബ്ദ യാത്രയുടെ തുടക്കമാണ്.
ജീവിതത്തിന്റെ തിരക്കുകൾ അവസാനിക്കുന്നില്ല,
മരണ വാതിൽ തുറക്കാൻ പോവുന്നു .
സമ്പത്തും പ്രശസ്തിയും അവിടെ ഒന്നുമല്ല ,
നന്മകൾ മാത്രം കൂട്ടായി നടക്കും.
ഇന്ന് ചിരിക്കുന്ന മുഖവും ഒരുനാൾ മണ്ണാകും,
കാലത്തിന്റെ നിയമം ഒരിക്കലും മാറുകയില്ല.
ഓരോ ശ്വാസവും ഒരു ഓർമ്മപ്പെടുത്തലുകളാണ് ,
സമയം നമുക്കായി കാത്തുനിൽക്കില്ല.
നന്മ വിതച്ച ജീവിതമാണ് യഥാർത്ഥ സമ്പത്ത്,
സ്നേഹിച്ച ഹൃദയങ്ങളാണ് യഥാർത്ഥ കൂട്ട്.
മലയാളം · Poem
മരണം
✍ MUHAMMED NAZAL. K · 📅 24 Jul 2026 · 👁 0