📚 SAAF Online
Student Publication
മലയാളം · Essay
അവയവദാനം; രക്തദാനം; കർമ്മ ശാസ്ത്ര അവലോകനം
By ISHAF MAHAMOOD ISMAIL.C.H
· Published 10 Sep 2026
അവയവദാനം; രക്തദാനം; ഒരു കർമ്മ ശാസ്ത്ര അവലോകനം
സമകാലിക സാഹചര്യത്തിൽ ഡോക്ടർമാർക്ക് പോലും മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത വിധമുള്ള രോഗങ്ങൾ വർധിച്ചുവരുന്നു. ഷുഗർ പോലത്തെ രോഗങ്ങൾ yർച്ഛിച്ചു വരികയും അന്ത്യം ഡോക്ടർ പലരുടെയും അവയവങ്ങൾ മാറ്റിവെക്കേണ്ടിവരുന്നു എന്ന് വിധിയെഴുതുന്നു അതിൻറെ വിധി അറിയാതെയാണ് പലരും അവയവം മാറ്റിവെക്കുന്നത്. യാഥാർത്ഥ്യത്തിൽ അവയവദാനം ഇസ്ലാമിക നിയമപ്രകാരം നിഷിദ്ധമാണോ? എന്നാൽ അത് ചില പ്രത്യേക അത്യാവശ്യ സാഹചര്യങ്ങളിൽ അത് അനുവതിനീയം ആകുമോ?
അവയവദാനം
ഇസ്ലാമിക നിയമപ്രകാരം ജീവൻ ഉള്ള വ്യക്തി തൻ്റെ അവയവം മറ്റൊരാൾക്ക് ദാനമായി നൽകൽ നിഷിദ്ധമാണ്. ജീവൻ നിലനിൽക്കാൻ വേണ്ടി പ്രയാസപ്പെടുന്നവനാണെങ്കിലും ശരീരത്തിൽ നിന്നും മറ്റൊരാൾക്ക് വേണ്ടിയോ മറ്റൊരാളിൽ നിന്ന് ശരീരത്തിന് വേണ്ടിയോ വല്ലതും മുറിച്ചെടുക്കൽ (മാറ്റിവെക്കൽ) നിഷിദ്ധമാണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ തുഹ്ഫ (9/397) പോലോത്ത കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കർമശാസ്ത്രം നിയമം അടിസ്ഥാനത്തിൽ നിർബന്ധ ഘട്ടത്തിൽ അവയം നൽകുന്നവന്റെ ജീവനു കോട്ടം ഇല്ല എന്ന് ഡോക്ടർമാർ വിധി നിർണയിച്ചാൽ അവയവം നൽകാമെന്ന് ഗ്രഹിക്കുന്നു. എന്നിരുന്നാലും ഡോക്ടർമാരുടെ അഭിപ്രായമനുസരിച്ച് ഒരാൾക്ക് പോലും അവൻറെ രണ്ടെണ്ണം ഉള്ള അവയവത്തിൽ നിന്ന് രണ്ടാലൊരു അവയവം കൊണ്ട് അവന് സ്വസ്ഥമായി ജീവിക്കാൻ സാധിക്കുകയില്ല കാരണം അവൻറെ രണ്ട് അവയവം പ്രവർത്തിക്കുന്ന ജോലി ഒരു അവയവം മാത്രം പ്രവർത്തിക്കുമ്പോൾ തീർച്ചയായും പല രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും ജീവനി പ്രയാസപ്പെടുന്ന വ്യക്തിക്ക് പോലും ശരീരത്തേക്കാൾ പ്രയാസപ്പെടുന്ന മറ്റൊരാൾക്ക് അവയവം നൽകുന്നതിൽ മുൻഗണന നൽകാൻ അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന ഈസാറിൻറെ നിയമം (നിയമം വെച്ച് വിഷയത്തിൽ മുൻഗണന നൽകുന്ന നിയമം) അൽ അഷബാഹു വന്നാലാഹിർ, ഇമാം സുയുത്ത്വി (റ), ഇബിനുന്നുജയിം പോലോത്ത ഗ്രന്ഥങ്ങളിൽ ഇമാം സുയുത്ത്വി (റ), ഇബിനുന്നുജയിം പോലോത്തവർ രേഖപ്പെടുത്തിയിട്ടുണ്ട്.
വൃക്ക ദാനം പോലോത്ത അവയവദാനം ചെയ്യൽ നിഷിദ്ധം ഇല്ലെന്നു പറഞ്ഞു ന്യായങ്ങൾ നിരത്തുന്നവർ ഉണ്ട്. അവയവദാനത്തിൽ മനുഷ്യത്വത്തെ ബഹുമാനിക്കൽ ആണ് നടക്കുന്നത് നിന്ദിക്കലല്ല എന്നാണ് അവർ ഉന്നയിക്കുന്ന കാരണങ്ങളിൽ ഒന്ന്. സമ്പത്തിന്റെ യഥാർത്ഥ ഉടമസ്ഥതികാരം മനുഷ്യനല്ലെങ്കിലും സമ്പത്തിൽ അവനിക്ക് പ്രവർത്തി ക്രമങ്ങൾ നടത്താനുള്ള അധികാരം ഉള്ളതുപോലെ അവനിക്ക് അവയവത്തിന്റെ വിഷയത്തിലും അധികാരം ഉണ്ടെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്ന രണ്ടാമത്തെ കാരണം.
ഈ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചാൽ തന്നെ ഹനഫി മദ്ഹബിൽ ശരീരത്തിന് ഉടമസ്ഥാവികാരം അവർ ഉണ്ടെന്ന് വീക്ഷണമുണ്ട്.
അവയവദാനത്തിന് ഒസിയത്ത് ചെയ്താൽ അത് നടപ്പിലാക്കൽ അനുവദനീയമല്ല മാത്രമല്ല അത് നടപ്പിലാക്കിയാൽ അത് തിന്മക്ക് കൂട്ടുനിൽക്കുന്നതിനു തുല്യമാണ്.
"ഒരു പ്രയാസം കൊണ്ട് മറ്റൊരു പ്രയാസം നീക്കാൻ പാടില്ല"എന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവയവദാനം നിഷിദ്ധമായതെങ്കിൽ, രണ്ടെണ്ണം ഉള്ള അവയവത്തിൽ നിന്ന് ഒരു അവയവം ദാനം ചെയ്താലും, രണ്ടാമത്തേത് ഉള്ളതുകൊണ്ടും അടിസ്ഥാന ഉപയോഗം നടക്കുന്നതുകൊണ്ടും അത്യാവശ്യത്തിനനുസരിച്ച് അവനിക്ക് ദാനം ചെയ്യൽ അനുവദനീയമാണ്.
വ്യത്യസ്തമായ കാരണങ്ങളാണ് അവയവദാനത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവെക്കുന്നതെങ്കിലും നിഷിദ്ധമാണ് എന്നാണ് പ്രബല അഭിപ്രായം അവയവദാനം നൽകുന്നുണ്ടെങ്കിൽ അത് ഏത് തരം പ്രയാസം അനുഭവിക്കുന്നവനായാലും ശരി അൽപവാദമായാലും അത് ലഭിക്കല്ലാതെ മുറിച്ചു കൊടുക്കൽ നിഷിദ്ധമാണ് എന്നാൽ ഇസ്ലാമിക നിയമം പ്രകാരം വാദശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശരീരഭാഗം എടുക്കാം എന്നാൽ അവൻ മരിച്ചതിനുശേഷം എടുക്കൽ സാധിക്കാത്ത അവസരത്തിൽ മാത്രമേ ജീവനുള്ളപ്പോൾ മുറിച്ചെടുക്കൽ അനുവദനീയമാവുകയുള്ളൂ.
അവയും മാറ്റിവെക്കേണ്ട അവസ്ഥ വന്നാൽ എന്തു ചെയ്യണം?
അവയവം മാറ്റിവെക്കേണ്ട അവസ്ഥ വന്നാൽ അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മൂന്നു മാർഗ്ഗങ്ങളാണ് അവർക്കുള്ളത്.
1. കൃത്രിമവേഗങ്ങൾ ഉപയോഗിക്കുക. (ലോഹം, പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ടുണ്ടാക്കിയ അവയവം) സമകാലിക സാഹചര്യത്തിൽ കൃത്യം ആന്തരിക അവയവവും വാഹിക അവയവവും ലഭിക്കുന്ന പലയിടവും നമ്മുടെ പരിസരഭാഗത്തുണ്ട്. നിലവിൽ ഹൃദയം പോലും കൃത്രിമ ബുദ്ധിയാൽ ഉണ്ടാക്കി ഒരു ബാഗിന് രൂപത്തിൽ വരുന്നുണ്ട്.
2. മാംസം ഭക്ഷിക്കൽ അനുവദനീയമായതും ഇസ്ലാമിക വിധിപ്രകാരം അറുക്കപ്പെട്ടതുമായ ജീവികളുടെ ഉദാഹരണം ആടിൻറെ അവയവം ഉപയോഗിക്കാം.
3. അവയവം മാറ്റിവെക്കപ്പെടുന്നവന്റെ ജീവൻ അപകടത്തിൽ ആവുകയോ അവയവം നശിക്കുകയോ ചെയ്യുമെന്ന് അവനിക്ക് ഭയം ഉണ്ടാവുകയും മാംസം ഭക്ഷിക്കാൻ അനുവദനീയമല്ലാത്തതോ അനുവദനീയമായതോ അവനുക്ക് ഇസ്ലാമിക നിയമപ്രകാരമറുത്തത് അല്ലാത്തതും ആയ ജീവിയുടെ മാത്രം അവയവങ്ങൾ തൽസമയം ലഭ്യമായാൽ അത് ഉപയോഗിക്കാം. എന്നാൽ പന്നിയുടെ അവയവങ്ങൾ ജീവൻ തന്നെ നഷ്ടപ്പെടുമെന്നോ അവയെ നഷ്ടപ്പെടുമെന്ന് ശക്തമായ ഭയം ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
സ്വന്തം ശരീരത്തിൽ നിന്ന് വല്ലതും മുറിഞ്ഞു പോയാൽ അവനിക്ക് അത് അവിടെത്തന്നെ വെക്കൽ അനുവദനീയമാണ്. ഉദാഹരണം മറ്റു പോയ കൈ തലസ്ഥാനത്ത് ഘടിപ്പിക്കുന്നതുപോലെ അതുപോലെ ഏതൊരുത്തനും അവൻറെ അധികമായുള്ള അവയവങ്ങൾ നീക്കൽ അനുവദനീയമാണ് ഉദാഹരണം മുഴ പോലത്തെ മുറിച്ചു കളയൽ
രക്തദാനം
ഇസ്ലാമിക നിയമപ്രകാരം അവയവദാനത്തിന്റെ കാര്യത്തിൽ നിന്ന് വ്യത്യസ്തമാണ് രക്തദാനം. കാരണം ഒരു അവയവം പൂർണമായോ അല്ലാതെയോ മറ്റൊരാൾക്ക് കൈമാറുക വഴിത്തി ആവശ്യമായ ഒന്ന് ഉപയോഗിക്കുന്നു എന്ന പ്രശ്നം രക്തദാനത്തിൽ വരുന്നില്ല രക്തം ഒരാളുടെ ശരീരത്തിൽ നിന്ന് എടുത്താൽ വൈകാതെ രക്തം കൂടുകയല്ലാതെ കുറയുകയില്ല. കാരണം രക്തം ഉറച്ചു പോകാത്ത കാലത്തോളം അതിൻറെ പ്രത്യുൽപാദനം നടന്നുകൊണ്ടേയിരിക്കും അത് നിലയ്ക്കുകയില്ല. ഇക്കാരണത്താൽ പ്രത്യാഘാതങ്ങൾ കുറവാണ് അതിനാൽ രക്തദാനം ചെയ്യാം പക്ഷേ വിൽക്കരുത് എന്ന് മാത്രം. രക്തം വിൽക്കൽ നിഷിദ്ധമാണ്.
എന്നാൽ ഇസ്ലാമിൽ രക്തം ശരീരത്തിൽ നിന്നും പുറത്തുവന്നാൽ നജസിൻ്റെ വിധിയാണ്. എന്നിരുന്നാലും ഇവിടെ രോഗസമനത്തിനായുള്ള ഉപയോഗം എന്നത് അടിസ്ഥാനമായി വന്നതിനാൽ അനുവദനീയമാണ്. മറ്റൊരു മരുന്നുമായി കലർത്തിയാൽ നശിക്കുന്ന രക്തം മറ്റു രസുകൾ പോലെ അനുവദനീയമാണ്. തുഹ്ഫ (9/170)
രക്തമോ മൂത്രമോ ദ്രാവകരൂപത്തിലുള്ള നജസിൽ ഉൾപ്പെട്ട ലഹരി അല്ലാത്ത മറ്റോ കുടിക്കൽ നിർബന്ധനായാൽ (രോഗശമനത്തിനു വേണ്ടി) ഉപയോഗിക്കൽ അനുവദനീയമാണ്. ഷെർഹുൽ മുഹദ്ദിബ് (9/50)
എന്നാൽ പിന്നീടുള്ള ഉപയോഗത്തിനുവേണ്ടി വെക്കുന്ന രക്ത ബാങ്കുകളിലെ രീതിയെ കുറിച്ച് സംശയമുണ്ടാകുക സ്വാഭാവികമാണ്, എന്നാൽ ശവത്തിന്റെയും മറ്റുവസ്തുക്കളുടെയും ഉപയോഗം നിഷിദ്ധമാണെകിലും സൂക്ഷിക്കൽ നിരുപാധികം അനുവദിച്ചുതരുന്ന ഫിഖ്ഹ് ഈ ബാങ്കിന്റെ വിഷയത്തിലും സാധുകരിക്കുന്നു.“അനുവദനീയമായവ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെകിലും ഉപയോഗം നിഷിദ്ധമാക്കപ്പെട്ടവ സൂക്ഷിച്ചുവെക്കൽ അനുവദനീയമാണ് ” മുഗനി (4)
© 2026 SAAF Online · saafonlive.com
Article #55