വീട്ടിൽ പുതിയ കമ്പ്യൂട്ടർ വാങ്ങിയതിൽ പിന്നെ, മുഴുനേരവും അതിന്മേലാണ് വീട്ടിലെ നാലാം ക്ലാസ്സുകാരൻ. ഒരു ദിവസം പെട്ടന്ന് കറന്റു പോയി. അവൻ കസേരയിൽ നിന്നെണീറ്റു, പുറത്തേക്കു നടന്നു. മുറ്റത്തേതോ കിളവൻ തടമെടുക്കുന്നു.
" നിങ്ങളാരാ ? "
" ഞാൻ നിന്റെ അച്ഛനാടാ..."
മലയാളം · Story
കമ്പ്യൂട്ടർ (കുറുങ്കഥ)
✍ MUHAMMED HADI SAYEED · 📅 09 Jul 2026 · 👁 7